കോവിഡ് പ്രോട്ടോകോൾ ലംഘനം: ദുബൈയിൽ 20 ഷോപ്പുകൾക്ക് മുന്നറിയിപ്പ് നൽകി
text_fieldsദുബൈ: സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ തുടങ്ങി കോവിഡ് -19 പ്രോട്ടോകോൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ദുബൈയിലെ 20ൽപരം സ്ഥാപനങ്ങൾക്ക് ദുബൈ ഇക്കണോമി ഡിപ്പാർട്മെൻറ് (ഡി.ഇ.ഡി) മുന്നറിയിപ്പ് നൽകി. ദുബൈ ഇക്കണോമിക്ക് കീഴിലെ ഉപഭോക്തൃ സംരക്ഷണവിഭാഗം നടത്തിയ ഫീൽഡ് പരിശോധനയെ തുടർന്നാണിത്. പരിശോധന നടത്തിയവയിൽ 649 ബിസിനസ് സ്ഥാപനങ്ങൾ മുൻകരുതൽ നടപടികൾ പാലിക്കുന്നതായി കണ്ടെത്തി. സ്ഥാപനങ്ങൾക്കൊന്നും പിഴ ചുമത്തുകയോ അടച്ചുപൂട്ടാൻ നിർദേശിക്കുകയോ ചെയ്തിട്ടില്ലെന്ന് ദുബൈ ഇക്കണോമി വ്യക്തമാക്കി. ദുബൈയിലുടനീളമുള്ള ഓപൺ മാർക്കറ്റുകളിലും ഷോപ്പിങ് സെൻററുകളിലും ദൈനംദിന സന്ദർശനം തുടരുമെന്നും ആരോഗ്യ പ്രോട്ടോകോൾ ലംഘനമോ ദുരുപയോഗമോ തടയുകയാണ് ലക്ഷ്യമെന്നും ഇക്കണോമി വ്യക്തമാക്കി.
കോവിഡ് തടയുന്നതിനുള്ള മുൻകരുതൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തുന്നതും ആരോഗ്യനിർദേശം പാലിക്കാതിരിക്കുന്നതും ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് ദുബൈ കൺസ്യൂമർ ആപ്ലിക്കേഷൻ വഴിയോ 600545555 എന്ന നമ്പറിലോ വിളിച്ചോ ഉപഭോക്തൃ അവകാശ വെബ്സൈറ്റ് സന്ദർശിച്ചോ പരാതി ബോധിപ്പിക്കണമെന്ന് ദുബൈ ഇക്കണോമി വിഭാഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.