കോഡിങ് സ്കൂളിന് വന്‍ സ്വീകാര്യത; സീറ്റ് എണ്ണം ഉയര്‍ത്തി
text_fieldsഅബൂദബി: '42 നെറ്റ് വര്‍ക്കി'െൻറ ഭാഗമായ '42 അബൂദബി കോഡിങ് സ്കൂളി'ല്‍ ആയിരത്തോളം സീറ്റ് ഒഴിവുകള്‍. സപ്തംബറില്‍ മിനാ സായിദില്‍ ആരംഭിച്ച കോഡിങ് സ്കൂളില്‍ 225 പേരാണ് ആദ്യ ഘട്ടം പരിശീലനം നേടിയത്. ഇതിനു പിന്നാലെ ആവശ്യക്കാര്‍ ഏറിയതോടെയാണ് സീറ്റ് വര്‍ധിപ്പിച്ചത്. 24 മണിക്കൂറാണ് '42 അബൂദബി'യുടെ പ്രവര്‍ത്തന സമയം. ക്ലാസ് റൂമുകളോ അധ്യാപകരോ ഇല്ലാതെ വിദ്യാര്‍ഥികള്‍ക്ക് സ്വയം കോഡിങ് പഠിക്കാനുള്ള അവസരവും അതിനുള്ള പ്രോഗ്രാമുകളാണ് '42 അബൂദബി'പ്രദാനം ചെയ്യുന്നത്.
ആഗോളതലത്തില്‍ 12000ത്തിലേറെ വിദ്യാര്‍ഥികളാണ് 42 നെറ്റ് വര്ക്കിെൻറ ഭാഗമായി പഠനം നടത്തുന്നത്. സാങ്കേതിക വിദ്യയിലധിഷ്ടിതമായി പുതുതലമുറയിലെ പ്രഫഷനലുകളെ വാര്‍ത്തെടുക്കുകയെന്ന അബൂദബിയുടെ കാഴ്ചപ്പാടാണ് '42 അബൂദബി'ആരംഭിക്കാന്‍ കാരണമായത്. മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ കോഡിങ് സ്കൂളിെൻറ ഭാഗമാകുന്നവര്‍ക്ക് മികച്ച കോഡറാവാന് കഴിയുമെന്നാണ് അധികൃതരുടെ വിശദീകരണം. കോഡിങ് എന്നത് ഇനി ഭാവിയിലെ കാര്യമല്ലെന്നും വര്‍ത്തമാന കാലമാണെന്നും '42 അബൂദബി'ചീഫ് എക്സിക്യൂട്ടീവ് ലിയോ ഫിലര്ദി പറഞ്ഞു. വിദ്യാര്‍ഥികളുടെ വന്‍ തിരക്ക് പരിഗണിച്ചാണ് സീറ്റ് എണ്ണം ആയിരമായി ഉയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
2013ല്‍ പാരിസിലാണ് ആദ്യത്തെ '42 നെറ്റ് വര്‍ക്ക്' കോഡിങ് സ്കൂളിന് തുടക്കമായത്. നെറ്റ് വര്ക്കിെൻറ ജി.സി.സിയിലെ തന്നെ ആദ്യത്തെ കോഡിങ് സ്കൂളാണ് അബൂദബിയിലേത്. അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിെൻറ പങ്കാളിത്തത്തോടെയാണ് '42 അബൂദബി'ക്ക് തുടക്കമായത്. കോഴ്സില്‍ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസാണ്. കോഡിങ് പരിചയം പ്രവേശന മാനദണ്ഡമല്ല. പ്രവേശനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നവരെ ഓര്മ പരിശോധനയും യുക്തി പരിശോധനയുമൊക്കെ ഓണ്‍ലൈനായി നടത്തുകയുമാണ് ചെയ്യുക. ഇതില്‍ വിജയിക്കുന്നവരെ പ്രീ സെലക്ഷന് പരിപാടിയില്‍ പങ്കെടുപ്പിക്കുകയും ഇതില്‍ നിന്ന് യോഗ്യരായവരെ കോഴ്സിന് തിരഞ്ഞെടുക്കുകയുമാണു രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.