Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശരീരഭാരം കുറക്കുന്ന...

ശരീരഭാരം കുറക്കുന്ന കോഫി: പ്രചാരണത്തിനെതിരെ ആരോഗ്യവകുപ്പ്​

text_fields
bookmark_border
ശരീരഭാരം കുറക്കുന്ന കോഫി: പ്രചാരണത്തിനെതിരെ ആരോഗ്യവകുപ്പ്​
cancel

ദുബൈ: ശരീരഭാരം എളുപ്പത്തിൽ കുറക്കാൻ സഹായിക്കുമെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന കോഫി ബ്രാൻഡിനെതിരെ അബൂദബി ഹെൽത്ത് വിഭാഗം രംഗത്ത്. ലിഷോ സ്ലിമ്മിങ് എന്ന പേരിൽ വിപണിയിലെത്തിയ കോഫി ബ്രാൻഡിനെതിരെയാണ് മുന്നറിയിപ്പ്.

രാജ്യത്ത് നിരോധിക്കപ്പെട്ട വസ്തുക്കൾ ഉപയോഗിച്ച്​ തയാറാക്കിയ കോഫി ബ്രാൻഡ് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വഴിയൊരുക്കുന്നതാണെന്ന് ഹെൽത്ത് ഡിപ്പാർട്​മ​െൻറ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

ഇൗ ഉൽപന്നം യു.എ.ഇയിൽ വിൽക്കാൻ നിയമപരമായി അനുവാദമില്ലെന്നും ഡിപ്പാർട്​മ​െൻറ് സർക്കുലറിൽ വ്യക്തമാക്കി.ഹെൽത്ത് വിഭാഗം കണ്ടെത്തിയ 444 വ്യാജ ഉൽപന്നങ്ങളിലുൾപ്പെട്ടതാണ്​ പുതുതായി വിപണിയിലെത്തിയ ഇൗ കോഫിയും. ഇത്തരം ഉൽപന്നങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഡിപ്പാർട്​മ​െൻറ് അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coffeegulf news
News Summary - coffee-uae-gulf news
Next Story