വിമാന യാത്രക്കാര്‍ക്ക് കോഫിയും പുസ്തകവുമായി ഷാര്‍ജ
text_fieldsഷാര്‍ജ: യാത്ര ഒരു പുസ്തകത്തോടൊപ്പമാകുമ്പോള് അറിവിന് അതിരുകളില്ലാതാകുമെന്നും ഒരു കോഫിയും കുടിച്ചിട്ടാകുമ്പോള്‍ അറിവ് ആർജിക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവ ര്‍ത്തനത്തിൽ പങ്കാളികളാകുമെന്നുമുള്ള ആശയം മുന്നോട്ടുവെച്ചപ്പോൾ യാത്രക്കാർ എതി രേറ്റത് അതി സന്തോഷത്തോടെ.
ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തവരാണ് ഈ ഉദ്യമത്തിൽ പങ്കുചേർന്നത്.
ഒരു കോഫിവാങ്ങു ഒരു പുസ്തകം സൗജന്യമായി വായിക്കൂ എന്ന ആശയവുമായി നോളജ് വിത്തൗട്ട് ബോര്‍ഡേഴ്സ് (കെ.ഡബ്ല്യു.ബി) ആണ് ‘ട്രാവല്‍ വിത്ത് എ ബുക്ക്’ വിരുന്നൊരുക്കിയത്. കോഫിയിൽ നിന്നുള്ള വരുമാനം പൂര്‍ണമായും ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദി ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷനാണ് (ടി.ബി.എച്ച്.എഫ്) ലഭിക്കുകയെന്ന് ഡയറക്ടര്‍ മറിയം അല്‍ ഹമ്മാദി പറഞ്ഞു. ഞങ്ങളുടെ മുഖ്യലക്ഷ്യം ഉത്സാഹമുള്ള വായനക്കാരെ സൃഷ്ടിക്കുക എന്നതാണ്.
സമൂഹത്തിലെ വായനശീലത്തെ പരിപോഷിപ്പിക്കുന്ന സമഗ്ര പദ്ധതിയിലൂടെയാണ് ഇത് ലക്ഷ്യം വെക്കുന്നത്, പ്രത്യേകിച്ചും അവര്‍ ധാരാളം സമയം ചെലവഴിക്കുന്ന പൊതു ഇടങ്ങളില്‍. അറിവ് ഉപയോഗിച്ച് മനസ്സിനെ പരിപോഷിപ്പിക്കുക എന്നത് രാഷ്ര്ടനിർമാണ പ്രക്രിയയുടെ സുപ്രധാന ഘടകമാണെന്നും അവര്‍ ഒാർമിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.