അജ്മാനിലെ നാണയ, സ്റ്റാമ്പ് പ്രദര്‍ശനം തുടരുന്നു
text_fieldsഅജ്മാന്: അജ്മാന് വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നാണയ, സ്റ്റാമ്പ് പ്രദര്‍ശനത്തിന് മികച്ച പ്രതികരണം. അജ്മാന് ചൈന മാര്‍ക്കറ്റില്‍ അഞ്ച് ദിവസം നീളുന്ന മേള അജ്മാന് വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ മഹ്മൂദ് ഖലീൽ അൽ ഹാഷിമിയാണ് ഉദ്ഘാടനം ചെയ്തത്. സെപ്റ്റംബര്‍ 10 വരെ നീണ്ടു നില്ക്കുന്ന മൂന്നാമത് പതിപ്പ് പ്രദര്‍ശനമേള ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ച വൈകുന്നേരം നാലു മുതൽ രാത്രി 10 വരെയും പ്രവര്‍ത്തിക്കും. യു.എ.ഇയുടെ ചരിത്രത്തിന്റെ ഭാഗമായ തപാൽ സ്റ്റാമ്പുകൾ, ബാങ്ക് നോട്ടുകൾ, നാണയങ്ങൾ എന്നിവയുടെ അപൂർവവും മൂല്യവത്തായതുമായ ശേഖരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി സമൂഹത്തിനും സന്ദർശകർക്കും ശേഖരിക്കുന്നവര്‍ക്കും പ്രദർശനം ഒരു മികച്ച അവസരമാണ് അജ്മാന് വിനോദ സഞ്ചാര വകുപ്പ് ഒരുക്കുന്നത്.
സ്റ്റാമ്പുകളുടെയും കറൻസികളുടെയും ലേലത്തിന് പുറമെ നിരവധി വർക്ക്ഷോപ്പുകളും പ്രഭാഷണങ്ങളും ഉൾപ്പെടുന്ന പരിപാടിയിൽ പ്രദർശിപ്പിച്ച മികച്ച ശേഖരണങ്ങൾ പ്രത്യേക ജൂറി തിരഞ്ഞെടുക്കുന്നതിനും ചടങ്ങ് സാക്ഷ്യം വഹിക്കും. അജ്മാൻ എമിറേറ്റിന്റെ ഭൂപ്രകൃതിയുടെ ഏറ്റവും മനോഹരമായ പോസ്റ്റ് കാർഡ് രൂപകൽപന മത്സരം നടക്കും. പോസ്റ്റ് കാർഡുകൾ രൂപകൽപന മത്സരത്തിലെ വിജയികള്‍ക്ക് വിലയേറിയ സമ്മാനങ്ങൾ വിതരണം ചെയ്യും. മത്സരത്തിനുള്ള എൻട്രികൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി. സെപ്റ്റംബർ എട്ട് വരെയാണ്. സെപ്റ്റംബർ 10ന് വിജയികളെ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.