കോളജ്തല സംവാദ മത്സരം അഞ്ചിന്
text_fieldsദുബൈ: മടപ്പള്ളി ഗവ. കോളജ് യു.എ.ഇ അലുമ്നിയുടെ കോളജ്തല സംവാദമത്സരങ്ങളുടെ നാലാം പതിപ്പ് നവംബർ അഞ്ചിന് നടക്കും. ദുബൈയിലെ ഈറ്റ് ആൻഡ് ഡ്രിങ്ക് റസ്റ്റാറന്‍റ് പാർട്ടി ഹാളിലാണ് മത്സരം.
രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെ നടക്കുന്ന സംവാദമത്സരത്തിൽ കേരളത്തിലെ വിവിധ കോളജ് അലുമ്നികളിൽപെട്ട 32 അംഗങ്ങൾ മാറ്റുരക്കും. ടോസ്റ്റ്മാസ്റ്റർ വിപിൻ ദിവാകറാണ് മുഖ്യ വിധികർത്താവ്. വിജി ജോണാണ് അവതാരകൻ. പ്രാഥമിക തലം, സെമി ഫൈനൽ, ഫൈനൽ എന്നീ മൂന്നു തലങ്ങളിലായാണ് മത്സരം. അലുമ്നി തലങ്ങളിൽ മത്സരവും തയാറെടുപ്പും സ്‌ക്രീനിങ്ങും നടത്തി തിരഞ്ഞെടുക്കുന്ന നാലുപേരാണ് ഓരോ കോളജിനെയും പ്രതിനിധാനംചെയ്ത് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിന്‍റെ കഴിഞ്ഞ മൂന്നു പതിപ്പിനും ലഭിച്ച സ്വീകാര്യത നാലാം പതിപ്പിന്‍റെ വീറും വാശിയും വർധിപ്പിക്കുമെന്ന് കൺവീനർ സുരേഷ് ബാബു അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.