കമോണ്‍ കേരളയില്‍ സഹകരിച്ചതില്‍ സന്തോഷം –സുനില്‍ കുമാര്‍
text_fieldsഷാര്‍ജ: പ്രവാസികള്‍ക്കിടയില്‍ ‘ഗള്‍ഫ് മാധ്യമ’ത്തിനുള്ള സ്വാധീനമാണ് അസറ്റ് ഹോംസിന െ കമോണ്‍ കേരളയിലെത്താന് പ്രേരിപ്പിച്ചതെന്നും പരിപാടിയുമായി സഹകരിക്കാന്‍ കഴി ഞ്ഞതില്‍ സന്തോഷമുണ്ടെന്നും അസറ്റ് ഹോംസ് എം.ഡി സുനില്‍ കുമാര്‍ പറഞ്ഞു. മറ്റു മാധ്യമങ് ങളില്നിന്ന് വ്യത്യസ്തമായി സത്യസന്ധവും കൃത്യവുമായ വാര്‍ത്തകള്‍ പുറത്തെത്തിക്കുന്നു എന്നതാണ് ‘മാധ്യമ’ത്തിെൻറ പ്രത്യേകത. ഇതാണ് നാട്ടിലും പുറംനാട്ടിലും മാധ്യമത്തിന് സ്വീകാര്യത നല്‍കുന്നത്. ഉപഭോക്താക്കള്ക്കിടയിലേക്കുള്ള കൃത്യമായ വഴിയാണ് ഗള്‍ഫ് മാധ്യമം. കൂടുതല്‍ ഉപഭോക്താക്കള്‍ക്കിടയിലേക്ക് അസറ്റ് ഹോം എന്ന ബ്രാന്‍ഡിനെ എത്തിക്കാനുള്ള മികച്ച വേദിയായിരുന്നു കമോണ്‍ കേരളയെന്നും അദ്ദേഹം പറഞ്ഞു.
സ്കൈ ഡസ്റ്റിെൻറ കരിയർ എക്സ്പോയിൽ പങ്കെടുത്തത് ആയിരങ്ങൾ
ഷാർജ: കമോൺ കേരളയുടെ ഭാഗമായി സ്കൈ ഡസ്റ്റ് സംഘടിപ്പിച്ച കരിയർ എക്സ്പോയിൽ പങ്കെടുത്തത് ആയിരങ്ങൾ. വിവിധ കമ്പനികളിൽനിന്നുള്ള മുന്നൂറോളം ഒഴിവുകളിലേക്ക് മേളയോടനുബന്ധിച്ച് ബയോഡാറ്റകൾ ശേഖരിക്കുകയും പത്തോളം കമ്പനി പ്രതിനിധികളടക്കം പങ്കെടുത്ത ഇൻറർവ്യൂവും നടന്നു. ഇതിെൻറ അടിസ്ഥാനത്തിൽ നൂറോളം പേർക്ക് ജോലി ഉറപ്പ് വരുത്താൻ കഴിഞ്ഞതായി സ്കൈ ഡസ്റ്റ് രക്ഷാധികാരി ഷഫീഖ് പറഞ്ഞു.
തൊഴിൽ മേഖലയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിന് മുപ്പതോളം കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ യൂനിവേഴ്സിറ്റികളിലെ വിദ്യാർഥികൾക്കായി കാമ്പസ് ക്രൂവുമായി സഹകരിച്ച് നൂറിലേറെ ഇേൻറണൽഷിപ്പുകളിലേക്കുള്ള ഇൻറർവ്യൂവും നിരവധി വിഷയങ്ങളിൽ വർക്ക് ഷോപ്പുകളും ലോകോത്തര യൂനിവേഴ്സിറ്റികൾ നൽകുന്ന ഓൺലൈൻ കോഴ്സുകൾ പരിചയപ്പെടുത്തലും സ്കൈ ഡസ്റ്റ് കരിയർ മേളയിൽ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.