‘കമോൺ കേരള’ ശൈഖ് സുൽത്താൻ ഉദ്ഘാടനം ചെയ്യും
text_fieldsദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിലെ സ്നേഹബന്ധത്തെ കൂടുതൽ ദൃഢപ്പെടുത്തുന്ന ‘കമോൺ കേരള’ വ്യാപാര -സാംസ്കാരിക സൗഹൃദ ഉത്സവത്തിെൻറ ഉദ്ഘാടനം യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി നിർവഹിക്കും. ജനുവരി 25, 26, 27 തീയതികളിൽ ഷാർജ എക്സ്പോ സെൻററിൽ നടക്കുന്ന മഹാമേളയുടെ മുഖ്യ രക്ഷാധികാരിയും ശൈഖ് സുൽത്താനാണ്.
വർഷങ്ങളായി യു.എ.ഇയുടെ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയും പങ്കുചേരുകയും ചെയ്യുന്ന മലയാളി സമൂഹം യു.എ.ഇക്കൊപ്പം വളരാനൊരുങ്ങുന്നതിെൻറ നാന്ദിയായി ഗൾഫ് മാധ്യമത്തിെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന ‘കമോൺ കേരള’ മാറും. ഒൗദ്യോഗിക മുദ്രയായ ‘ഹോപ്പി’യുടെ പേര് സൂചിപ്പിക്കുന്നതുപോലെ സന്തോഷത്തിെൻറയും പ്രതീക്ഷകളുടെയും ഇൻഡോ-അറബ് ആഘോഷത്തിനാണ് പ്രവാസ ലോകം സാക്ഷ്യം വഹിക്കുക. യു.എ.ഇയിലെ മലയാളി വാണിജ്യനായകരുടെ കൂടി മേൽനോട്ടത്തിൽ ഒരുങ്ങുന്ന സെഷനുകളിൽ സ്റ്റാർട്ട് അപ് സംരംഭങ്ങൾ മുതൽ കുടുംബശ്രീ ഉൾപ്പെടെ കേരളത്തിെൻറ തനതു ബ്രാൻഡുകൾക്ക് തിളക്കമാർന്ന ഇടം ലഭിക്കും. മേളയിലെ പ്രതിനിധി രജിസ്ട്രേഷനും ധാരണപത്ര ഉടമ്പടികളും പുരോഗമിക്കുകയാണ്. കമോൺ കേരള തീം സോങ് അടുത്ത ദിവസം പുറത്തിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.