ഷാർജ ഒരുങ്ങി; കമോൺ കേരളക്ക് ഇന്ന് കൊടിയേറ്റം
text_fieldsഷാർജ: യു.എ.ഇയിലെ സ്വദേശികളും പ്രവാസികളും ഒരുപോലെ നെഞ്ചേറ്റുന്ന, അറബ് ലോകത്തെ ഏ റ്റവും വലിയ ഇന്ത്യൻ സാംസ്കാരിക-വാണിജ്യ ഉത്സവമായ കമോൺ കേരളയുടെ മൂന്നാം അധ്യായത് തിന് വ്യാഴാഴ്ച തുടക്കമാവും. സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഒരുങ്ങുന്ന യു.എ.ഇക്ക് ഇ ന്ത്യൻ ജനതയുടെ അഭിവാദ്യ സമർപ്പണമായാണ് ഇൗ വർഷത്തെ കമോൺ കേരള അണിയിച്ചൊരുക്കിയത്. യു.എ.ഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മുഖ്യരക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഉത്സവം ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി വ്യാഴാഴ്ച രാവിലെ 10.30ന് ഷാർജ ഇൻറർനാഷനൽ എക്സ്പോ സെൻററിൽ ഉദ്ഘാടനം ചെയ്യും.
ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ, ഷാർജ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ്, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകൻ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ, ഷാർജ എക്സ്പോ സെൻറർ സി.ഇ.ഒ സൈഫ് മുഹമ്മദ് അൽ മിദ്ഫ, ഹോട്ട്പാക്ക് എം.ഡി പി.ബി. അബ്ദുൽ ജബ്ബാർ, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് തുടങ്ങിയവർ സംബന്ധിക്കും. ഡോ.ആസാദ് മൂപ്പൻ മുഖ്യപ്രഭാഷണം നടത്തും.
മൂന്നുദിവസം നീളുന്ന മേള കേരളീയ ഉൽപന്നങ്ങൾക്കും സംരംഭങ്ങൾക്കും ഗൾഫ് വിപണിയിൽ ഇടം കണ്ടെത്താൻ ഉതകുന്ന ചർച്ചകൾക്ക് വേദിയാവും. ബിസിനസ് കോൺക്ലേവ്, പ്രോപർട്ടി എക്സ്പോ, യാത്രാ ഉത്സവം, കുട്ടികളുടെയും കുടുംബങ്ങളുടെയും മത്സരങ്ങൾ, ടേസ്റ്റി ഇന്ത്യ ഭക്ഷ്യമേള എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് ഇക്കുറിയും ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.