പാട്ടും പാടി സമ്മാനം നേടാം; സിങ് ആൻഡ് വിൻ മത്സരം
text_fieldsഷാർജ: നന്നായി പാട്ടുപാടാൻ അറിഞ്ഞിട്ടും അവസരം ലഭിക്കാത്തതുകൊണ്ടുമാത്രം ലോകം അറിയപ്പെടാതെ പോയ നിരവധി പേർ നമുക്കിടയിലുണ്ടാകും.
ഒരു പക്ഷേ, അവർ അടുത്ത ബന്ധുക്കളാവാം സുഹൃത്തുക്കളാവാം അയൽവാസികളാവാം. അത്തരമാളുകൾക്ക് സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനും കൈയടി നേടാനും ഒപ്പം കൈനിറയെ സമ്മാനം നേടാനമുള്ള മികച്ച വേദിയൊരുക്കുകയാണ് ‘ഗൾഫ് മാധ്യമം കമോൺ കേരള’. ഷാർജ എക്സ്പോ സെന്ററിലാണ് മേയ് ഒമ്പത്, 10, 11 തീയതികളിലായി മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക, വിനോദ, വിജ്ഞാന മേളയായ കമോൺ കേരളയുടെ ഏഴാമത് എഡിഷൻ നടക്കുന്നത്.
ഏഴ് എമിറേറ്റുകളിൽനിന്ന് ഒഴുകിയെത്തുന്ന ആയിരക്കണക്കിന് സന്ദർശകരുടെ മുന്നിൽ പാട്ടുപാടാനുള്ള തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ‘സിങ് ആൻഡ് വിൻ’ മത്സരം. കമോൺ കേരളയുടെ മൂന്നാം ദിനമായ മേയ് 11ന് വൈകീട്ട് മൂന്നു മുതൽ ആറുവരെ മിനി സ്റ്റേജിലാണ് മത്സരം. 10 വയസ്സ് പൂർത്തിയാക്കിയ യു.എ.ഇയിൽ താമസിക്കുന്ന ആർക്കും മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്യാം.
ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. പ്രാഥമിക റൗണ്ടിൽ തെരഞ്ഞെടുക്കുന്നവർക്കാണ് പ്രധാന വേദിയിൽ മത്സരിക്കാൻ അവസരം. പ്രാഥമിക റൗണ്ടിൽ പങ്കെടുക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പാട്ട് കരോക്കെ/ഓർക്കസ്ട്ര എന്നിവയുടെ സഹായമില്ലാതെ 45നും രണ്ട് മിനിറ്റിനും ഇടയിൽ പാടി അത് വെർട്ടിക്കലായി ഷൂട്ട് ചെയ്ത് +971556139367 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യണം. മത്സരാർഥിയുടെ പേര്, വയസ്സ്, ഫോൺ നമ്പർ എന്നിവ ഇതിനൊപ്പം അയക്കണം.
ഇതിൽനിന്ന് തെരഞ്ഞെടുക്കുന്ന 100 പേർക്കാണ് ഫൈനൽ റൗണ്ടിൽ അവസരം. ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നവർ തിരിച്ചറിയൽ കാർഡ് കൊണ്ടു വരണം. മത്സരത്തിൽ പങ്കെടുക്കാനും രജിസ്ട്രേഷൻ നിബന്ധനകൾ അറിയാനും https://cokuae.com/singwin ലിങ്ക് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ +971556139367.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.