മഹാമേളക്ക് താളം മുറുകി; കമോൺ കേരളപ്പാട്ടിറങ്ങി - Video
text_fieldsദുബൈ: കമോൺ കമോൺ കേരള.... ലോകത്തിെൻറ ഒാരോ കോണുകളിലുമിരുന്ന് മലയാളത്തെ സ്നേഹിക്കുന്ന, കേരളത്തിെൻറ വളർച്ചയും മുന്നേറ്റവും കൊതിക്കുന്ന ഒാരോ മനുഷ്യരും മൂളുന്ന ഇൗണമായി കമോൺ കേരളപ്പാട്ട് പുറത്തിറങ്ങി. യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ ഗൾഫ്മാധ്യമം സംഘടിപ്പിക്കുന്ന പ്രഥമ ഇൻഡോ^അറബ് വ്യാപാര^സാംസ്കാരിക നിക്ഷേപ സൗഹൃദമേളയുടെ തീം സോങ് ദുബൈയിലും കോഴിക്കോടുമായാണ് പ്രകാശനം ചെയ്തത്.
മീഡിയാവൺ ടി.വി ആസ്ഥാനത്ത് നടന്ന തീം സോങ് വീഡിയോ ലോഞ്ചിങ് മൈത്ര ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അലി ഫൈസൽ നിർവഹിച്ചു. മാധ്യമം അസോസിയേറ്റ് എഡിറ്റർ ഡോ. യാസീൻ അശ്റഫ്, മിനാർ ടി.എം.ടി മീഡിയാ മാനേജർ മുഹമ്മദ് സാദിഖ്, മാധ്യമം സീനിയർ ജനറൽ മാനേജർ എ.കെ. സിറാജ് അലി, മീഡിയാ വൺ സി.ഇ.ഒ അബ്ദുൽ മജീദ് എന്നിവർ സംബന്ധിച്ചു.
ദുബൈ ഹിറ്റ് എഫ്.എം. ആസ്ഥാനത്ത് ജനപ്രിയ റേഡിയോ അവതാരകരായ മിഥുൻ, ജോൺ, അർഫാസ്, നിമ്മി എന്നിവർ ചേർന്നാണ് കമോൺ കേരളപ്പാട്ട് പുറത്തുവിട്ടത്. ഹരിനാരായണൻ എഴുതിയ പാട്ടിന് ഇൗണം നൽകിയ ഹിഷാം അബ്ദുൽ വഹാബ് പാട്ടുവിശേഷവും ഗൾഫ് മാധ്യമം ജനറൽ മാനേജർ മുഹമ്മദ് റഫീഖ്, സി.ഒ.ഒ സക്കരിയ മുഹമ്മദ് എന്നിവർ കമോൺ കേരളയുടെ വർത്തമാനങ്ങളും പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.