Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബാവയുടെ കലാ ഭാവനയിൽ ...

ബാവയുടെ കലാ ഭാവനയിൽ  ഷാർജയിൽ ഒരുങ്ങുന്നു കേരളം

text_fields
bookmark_border
ബാവയുടെ കലാ ഭാവനയിൽ  ഷാർജയിൽ ഒരുങ്ങുന്നു കേരളം
cancel

ദുബൈ: ഫഹദ്​ ഫാസിലും ജോയ്​മാത്യുവും മത്സരിച്ചഭിനയിച്ച ആമേൻ  സിനിമയെക്കുറിച്ച്​ കേൾക്കു​േമ്പാൾ ലോകമൊട്ടുക്കുമുള്ള പ്രേക്ഷകർ ആദ്യമോർക്കുക ക​ുമരങ്കരിയിലെ ഗീവർഗ്ഗീസ്​ പുണ്യാള​​െൻറ അതിമനോഹരമായ പള്ളിയാണ്​. അത്രമാത്രം  ഒറിജിനാലിറ്റി തോന്നിപ്പിച്ച പള്ളി കാണാൻ സിനിമ റിലീസായി നാളുകൾക്കു ശേഷവും നാടി​​െൻറ പല ഭാഗങ്ങളിൽ നിന്ന്​  സിനിമാസ്വാദകരും വിശ്വാസികളും ഷൂട്ടിങ്​ നടന്ന ഉളവെയ്​പ്പ്​ ഗ്രാമത്തിലേക്ക്​ വന്നെത്തിയിരുന്നു. ആ പള്ളി ഒരുക്കിയ ആർട്ടിസ്​റ്റ്​ എം.ബാവക്ക്​ ആ വർഷത്തെ മികച്ച കലാസംവിധാനത്തിനുള്ള സംസ്​ഥാന സിനിമാ പുരസ്​കാരവും ​വന്നെത്തി.

അഴകിയ രാവണൻ, നിറം, സി.​െഎ.ഡി മൂസ, മുല്ലവള്ളിയും തേൻമാവും തുടങ്ങി നൂറിനടുത്ത്​ ചിത്രങ്ങൾക്ക്​ പശ്​ചാത്തലമൊരുക്കിയ  ബാവ ഇപ്പോൾ ദുബൈയിലുണ്ട്​്​. ഷാർജ ഭരണാധികാരി ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ ഗൾഫ്​മാധ്യമം സംഘടിപ്പിക്കുന്ന കമോൺ കേരള ഇൻഡോ അറബ്​ വ്യാപാര സാംസ്​കാരിക സൗഹൃദ മേളക്കായി ‘നാട്ടുനൻമ നിറഞ്ഞ കേരളം’ പുനർനിർമിക്കുന്ന തിരക്കിലാണ് ഇദ്ദേഹവും സംഘവും. രാവിലെ എത്തുന്നവർക്ക്​ ഗ്രാമീണ കേരളത്തി​​െൻറ പ്രഭാതഭംഗി ആസ്വദിക്കാനും വൈകുന്നേരങ്ങളിൽ കേരളത്തി​​െൻറ സായാഹ്​ന കാഴ്​ചകൾ അനുഭവിക്കാനും കഴിയുന്ന രീതിയിലാണ്​ ഇത്​ ചിട്ടപ്പെടുത്തുന്നത്​.

പതിറ്റാണ്ടുകൾക്ക്​ മുൻപ്​ കേരളം വിട്ടുപോന്ന പ്രവാസികളുടെ മനസിൽ ഇപ്പോഴുമുള്ള കേരളത്തി​​െൻറ സ്​നേഹത്തി​​െൻറയും നൻമയുടെയും നാട്ടടയാളങ്ങളാണ്​ ഒരുക്കുന്നതെന്ന്​ ബാവ പറഞ്ഞു.  പുതിയ തലമുറക്ക്​ കേട്ടു മാത്രം പരിചയമുള്ള കാഴ്​ചകളും ഉപകരണങ്ങളുമെല്ലാം ഇവിടെ വിരിയും. കുഞ്ഞുങ്ങൾക്കും വിദേശികൾക്കും പഴയ കേരളത്തി​​െൻറ മ്യൂസിയം അനുഭവമാണ്​ കമോൺ കേരളയിലെ രംഗ സജ്ജീകരണങ്ങളിലൂടെ ലഭിക്കുക.  20000 ചതുരശ്ര അടി  വിസ്​തൃതിയിലാണ്​ 17 കലാകാരൻമാർ ചേർന്ന്​  പഴയ കേരളം തയ്യാറാക്കുന്നത്​.  പ്രത്യാശയുടെയും സന്തോഷത്തി​​െൻറയും പ്രതീകമായ കമോൺ കേരളയുടെ ഒൗദ്യോഗിക ചിഹ്​നം ഹോപ്പിയുടെ കൂറ്റൻ മാതൃകകളും  ഒര​ുങ്ങുന്നുണ്ട്​. 

മികച്ച രംഗ സംവിധാനത്തിന്​ മൂന്നു തവണ സംസ്​ഥാന സർക്കാർ പുരസ്​കാരം നേടിയ ബാവ ഗൾഫ്​ മേഖലയിൽ ഇത്തരമൊരു സെറ്റ്​ ഒരുക്കുന്നത്​ ഇതാദ്യമായാണ്​. 
കുമരങ്കരിയിലെ പള്ളി കാണാൻ നാടൊട്ടുക്ക്​ നിന്ന്​ ജനമെത്തിയതു പോലെ ഷാർജയിൽ വിരിയുന്ന കേരളം കാണാൻ സ്വദേശികളും വിദേശികളുമുൾപ്പെടെ ഒഴുകിയെത്തുമെന്നും ഉറപ്പ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsgulfmadhyamammalayalam newscomeonkerala
News Summary - comeonkerala-gulf madhyamam-uae-gulf news
Next Story