അൽ മുറഖബാത്ത് പൊലീസ് സ്റ്റേഷൻ കമാൻഡർ ഇൻ ചീഫ് സന്ദർശിച്ചു
text_fieldsദുബൈ: അൽ മുറഖബാത്ത് പൊലീസ് സ്റ്റേഷനിൽ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി സന്ദർശിച്ചു. പരിശോധനയുടെ ഭാഗമായി എത്തിയ അദ്ദേഹം ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ഏറ്റവും മികച്ച സേവനം സമൂഹത്തിന് നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു. സ്റ്റേഷനിലെ പ്രവർത്തനം അവലോകനം ചെയ്യുകയും ഉപഭോക്താക്കളുടെ ഇടപാടുകൾ കാര്യക്ഷമമാക്കാനും സമയബന്ധിതവും കൃത്യവുമായ രീതിയിൽ ജോലി പൂർത്തിയാക്കാനും സ്റ്റാഫ് അംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
അടിയന്തര ആവശ്യങ്ങൾക്ക് പൊലീസ് എത്തിച്ചേരുന്ന ശരാശരി സമയം അടക്കമുള്ള കാര്യങ്ങളും അദ്ദേഹം അവലോകനം ചെയ്തു. 2022ൽ ശരാശരി സമയം 1.54 മിനിറ്റാണെന്ന് വിലയിരുത്തി. കഴിഞ്ഞ വർഷം ലക്ഷ്യം വെച്ചിരുന്ന രണ്ടു മിനിറ്റ് എന്നതിനേക്കാൾ മുന്നോട്ടുപോകാൻ സാധിച്ചതായി വിലയിരുത്തി. 2022ലെ അൽ മുറഖബാത്ത് പൊലീസ് സ്റ്റേഷനിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററിന്റെ സ്ഥിതിവിവരക്കണക്കുകളും അദ്ദേഹം അവലോകനം ചെയ്തു. ഉപഭോക്താക്കളുടെ സംതൃപ്തി 98.9 ശതമാനമാണെന്നാണ് വിലയിരുത്തിയത്. കഴിഞ്ഞ വർഷം 100 ശതമാനം ജീവനക്കാരും പരിശീലന പരിപാടികളിൽ പങ്കെടുത്തതായി വാർഷിക പരിശോധനയിൽ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.