പി.പി. കുഞ്ഞബ്ദുല്ല അനുസ്മരണവും പുസ്തക പ്രകാശനവും
text_fieldsഅബൂദബി: അബൂദബിയിലെ സാമൂഹിക, സാംസ്കാരിക, മാധ്യമരംഗത്ത് സജീവമായിരുന്ന കാഞ്ഞങ്ങാട് പി.പി. കുഞ്ഞബ്ദുല്ല അനുസ്മരണം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ചു. കുഞ്ഞബ്ദുല്ലയുടെ പേരില്‍ ഇറക്കിയ സ്മരണിക 'പ്രിയരില്‍ പ്രിയപ്പെട്ടവന്' യു.എ.ഇ തല പ്രകാശനവും അദ്ദേഹത്തിന്റെ മകളും കാഞ്ഞങ്ങാട് നിസ്വ കോളജ് പ്രിന്‍സിപ്പലുമായ ആയിശത്ത് ഫര്‍സാന എഴുതിയ 'മനസ്സിന്റെ ഇലയനക്കങ്ങള്‍' പുസ്തക പ്രകാശനവും ഇതോടൊപ്പം നടത്തി. 'പ്രിയരില്‍ പ്രിയപ്പെട്ടവനെന്ന' പുസ്തകം സെയ്ഫ് ലൈന്‍ ഗ്രൂപ് എം.ഡി അബൂബക്കര്‍ കുറ്റിക്കോല്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുല്‍ സലാമിന് നല്കി. 'മനസ്സിന്റെ ഇലയനക്കങ്ങള്‍' എന്ന പുസ്തകം എൻജിനീയര്‍ അബ്ദുറഹ്മാന്, യു.എ.ഇ വനിതവിഭാഗം കെ.എം.സി.സി ചെയര്പേഴ്സൻ വഹീദക്ക് കൈമാറി. യു.എ.ഇ കെ.എം.സി.സി വൈസ് പ്രസിഡന്റ് എം.പി.എം. റഷീദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവഹാജി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഉസ്മാന് കരപ്പാത്ത്, അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, റഹൂഫ് അഹ്സനി, മൊയ്തു എടയൂര്‍, പി.കെ. അഹമ്മദ് ബല്ലാകടപ്പുറം, ബി.സി. അബൂബക്കര്‍, എ.എം. ഹസ്സന്, വി.ടി.വി. ദാമോദരന്‍, കാസിം മാളിക്കണ്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.