‘കമോൺ കേരള’ ഏഴാം എഡിഷൻ മേയ് ഒമ്പത് മുതൽ: മോഹൻ ലാൽ മുഖ്യാതിഥി
text_fieldsഷാർജ എക്സ്പോ സെന്‍ററിൽ നടന്ന വാർത്ത സമ്മേളനത്തിൽ മാധ്യമം ബിസിനസ് സൊല്യൂഷൻസ് ഗ്ലോബൽ ഹെഡ് കെ. മുഹമ്മദ് റഫീഖ് കമോൺ കേരളയെ കുറിച്ച് വിശദീകരിക്കുന്നു. സാലിഹ് കോട്ടപ്പള്ളി (ജി.സി.സി എഡിറ്റോറിയൽ ഹെഡ്, ഗൾഫ് മാധ്യമം), സുൽത്താൻ ശത്താഫ് (ബിസിനസ് ഡെവലപ്മെന്‍റ് ആൻഡ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ, ഷാർജ എക്സ്പോ സെന്‍റർ), മർവാൻ ജുമ അൽ മശ്ഗൂനി (ഗവ. റിലേഷൻ മാനേജർ, എക്സ്പോ സെന്‍റർ ഷാർജ), അബ്ദുൽ അസീസ് ശത്താഫ് (കമ്മ്യൂണിക്കേഷൻ ആൻഡ് ബിസിനസ് വിഭാഗം അസി. ഡയറക്ടർ ജനറൽ, ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി), ജമാൽ സഈദ് ബൂസിൻജാൽ (കോർപറേറ്റ് കമ്മ്യൂണിക്കേഷൻ വകുപ്പ് ഡയറക്ടർ, ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി), എസ്.കെ അബ്ദുല്ല (സീനിയർ മാനേജർ, ബിസിനസ് സൊല്യൂഷൻസ്, ഗൾഫ് മാധ്യമം) എന്നിവർ സമീപം
ഷാർജ: ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ കമോൺ കേരള’യുടെ ഏഴാം എഡിഷൻ മേയ് 9, 10, 11 തീയതികളിൽ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കും.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഒരുക്കുന്ന മേള, ഷാർജ ചേംബർ ഓഫ് കൊമേഴ്സിന്‍റെയും ഷാർജ എക്സലൻസ് അവാർഡിന്‍റെയും പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുന്നത്.
മേളയുടെ ഉദ്ഘാടനം മേയ് 9ന് വൈകുന്നേരം നാലിന് ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി നിർവഹിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സൂപ്പർ സ്റ്റാർ മോഹൻ ലാലാണ് മേളയിലെ മുഖ്യാതിഥി. 300ലേറെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രദർശനങ്ങളും നടി പ്രിയാ മണി അടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങുകളും അരങ്ങേറും.
മുൻ വർഷങ്ങളിൽ വ്യത്യസ്തമായി പുതിയ നിരവധി പരിപാടികൾ കൂടി ഉൾകൊള്ളിച്ച് രാത്രിയും പകലും സന്ദർശകരെ ആകർഷിക്കുന്ന രീതിയിലാണ് മേള അണിയിച്ചൊരുക്കുന്നത്. യു.എ.ഇയുടെ സാമൂഹിക വർഷാചരണത്തിന്‍റെ പശ്ചാത്തലത്തിൽ മികച്ച കോളജ് അലുമ്നിയെ ആദരിക്കുന്ന ചടങ്ങും വിദ്യാർഥികളുടെ കലാപ്രകടന മൽസരവും ഇത്തവണ പ്രത്യേകമായി ഒരുക്കുന്നുണ്ട്. ആറാം എഡിഷനിൽ സന്ദർശകർ ഇരു കയ്യും നീട്ടി സ്വീകരിച്ച എല്ലാ വിഭവങ്ങളും ഇത്തവണയും നിലനിർത്തിയിട്ടുണ്ട്. പാൻ ഇന്ത്യൻ സംഗീതതാരം സൽമാൻ അലിയുടെ ഷോയാണ് ആദ്യദിനം അരങ്ങേറുക.
യു.എ.ഇയിൽ വ്യാപാര രംഗത്ത് അടയാളപ്പെടുത്തിയ സ്ഥാപനങ്ങളെ ആദരിക്കുന്ന പയനിയേഴ്സ് അവാർഡ് ദാനവും വേദിയിൽ അരങ്ങേറും. രണ്ടാം ദിനത്തിൽ യു.എ.ഇയിലെയും ഇന്ത്യയിലെയും വനിതാ പ്രമുഖർക്ക് നൽകുന്ന വുമൺ എക്സലൻസ് അവാർഡ് ദാനവും തുടർന്ന്, പ്രമുഖ കലാകാരൻമാർ അണിനിരക്കുന്ന ‘ഇഷ്ഖ്’ സംഗീത നിശയും അരങ്ങേറും. മലയാളിയുടെ അഭിമാനമായ നടൻ മോഹൻലാലിന്‍റെ ആഗോള സ്വീകാര്യതയെ അടയാളപ്പെടുത്തുന്ന ചടങ്ങായ ‘ബിയോണ്ട് ബൗണ്ടറീസ്’ മൂന്നാം ദിവസം സായാഹ്നത്തിലാണ് ഒരുക്കുന്നത്.
കമോൺ കേരളയുടെ മുന്നോടിയായി മേയ് എട്ടിന് ഷാർജ ചേംബർ ഓഫ് കൊമേഴ്സിൽ ഇൻവസ്റ്റമെൻറ് സമ്മിറ്റും നടക്കും. അബ്ദുൽ അസീസ് ശത്താഫ് (കമ്മ്യൂണിക്കേഷൻ ആൻഡ് ബിസിനസ് വിഭാഗം അസി. ഡയറക്ടർ ജനറൽ, ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി), ജമാൽ സഈദ് ബൂസിൻജാൽ (കോർപറേറ്റ് കമ്മ്യൂണിക്കേഷൻ വകുപ്പ് ഡയറക്ടർ, ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി), ഖാലിദ് അബ്ദുല്ല ശുവൈത്വർ (മാർകറ്റിങ് വകുപ്പ് എക്സ്പോ സെന്‍റർ ഷാർജ), മർവാൻ ജുമ അൽ മശ്ഗൂനി (ഗവ. റിലേഷൻ മാനേജർ, എക്സ്പോ സെന്‍റർ ഷാർജ), കെ. മുഹമ്മദ് റഫീഖ് (ഗ്ലോബൽ ഹെഡ്, മാധ്യമം ബിസിനസ് സൊല്യൂഷൻസ്), സകരിയ മുഹമ്മദ് (സി.ഒ.ഒ, ഗൾഫ് മാധ്യമം), സാലിഹ് കോട്ടപ്പള്ളി (ജി.സി.സി എഡിറ്റോറിയൽ ഹെഡ്, ഗൾഫ് മാധ്യമം), എസ്.കെ അബ്ദുല്ല (സീനിയർ മാനേജർ, ബിസിനസ് സൊല്യൂഷൻസ്, ഗൾഫ് മാധ്യമം) എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
photo: Come on kerala press meet
cap:

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.