കൈയടിച്ച് ബിസിനസ് സമൂഹം; കമോൺ കേരളക്ക് സംരംഭകരുടെ പിന്തുണ
text_fieldsദുബൈ: ഈ മാസം 24, 25, 26 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കമോൺ കേരളക്ക് മുന്നോടിയായി ദുബൈയിൽ നടന്ന ബിസിനസ് മീറ്റിലേക്കെത്തിയത് നൂറകണക്കിന് സംരംഭകർ. യു.എ.ഇയിലെ ബിസിനസ് സമൂഹത്തിന് ഊർജം പകരുന്ന കമോൺ കേരളയെ സംരംഭകർ ഏറ്റെടുത്തതിന്റെ പ്രഖ്യാപനമായി മാറി ദുബൈ ദേരയിലെ അൽകൂറി റസ്റ്റാറന്റിൽ ചേർന്ന ബിസിനസ് മീറ്റ്. കമോൺ കേരളയിൽ ബിസിനസുകാർക്കുള്ള പ്രധാന സെഷനായ ബിസിനസ് കോൺക്ലേവ്, ബോസസ് ഡേഔട്ട് എന്നിവക്ക് അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ചു. ദുബൈയിൽ വിവിധ മേഖലകളിൽ ബിസിനസ് നടത്തുന്നവരുടെ സംഗമമായിരുന്നു അൽകൂറി റസ്റ്റാറന്റിൽ നടന്നത്. പ്രോഗ്രാം കോഓഡിനേറ്റർ പി.സി. അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. ബിസിനസ് കോൺക്ലേവ് ഹെഡ് ഷക്കീബ് മോഡറേറ്റർ ആയിരുന്നു. 'ഗൾഫ് മാധ്യമം' മാർക്കറ്റിങ് മാനേജർ ജെ.ആർ. ഹാഷിം കമോൺ കേരളയെക്കുറിച്ച് വിശദീകരിച്ചു. ബിസിനസുകാരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. സ്കൈ ഡെസ്റ്റിനെക്കുറിച്ച് മുഹമ്മദ് സാദിഖ് പരിചയപ്പെടുത്തി. സി.ഒ.കെ എം.ഡി ഡോ. അബ്ദുസ്സലാം ഒലയാട്ട് സമാപന പ്രഭാഷണം നിർവഹിച്ചു. മുജീബ് കുന്നത്ത് നന്ദി പറഞ്ഞു. ബോസസ് ഡേ ഔട്ട് ടിക്കറ്റ് വിതരണം ഡോ. അബ്ദുസ്സലാം ഒലയാട്ട് ഉദ്ഘാടനം ചെയ്തു. ബോസസ് ഡേഔട്ട് ടിക്കറ്റുകൾ വിതരണം ചെയ്തു.
ഹോൾമാർക്ക് ഇന്റർനാഷനൽ ഓഡിറ്റേഴ്സ് ആൻഡ് അക്കൗണ്ടന്റ്സ് ഡയറക്ടർ സുമയ്യ സൈൻ, ബി.എം.എസ് ഓഡിറ്റിങ് സി.ഇ.ഒ കെ.പി. ഷെഹിൻഷ, കെയർ ഓൺ ബോർഡ് ഹോം ഹെൽത്ത് കെയർ സെന്റർ മാനേജിങ് ഡയറക്ടർ ഡോ. ഷാൻ മുഹമ്മദ്, അപോടെക് ഫാർമസി മാനേജിങ് ഡയറക്ടർ നൗഷാദ് അബൂബക്കർ, എം.എം ഗ്ലോബൽ ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർ ഷബീർ, അൽബുറാഖ് ഗ്രൂപ് സീനിയർ മാനേജർ ഷാജി ഓരങ്ങല്ല, ദുബൈ റേസിങ് ക്ലബ് എച്ച്.ആർ മാനേജർ-ഇക്വിൻ നിഷാദ് ഖാൻ, ബഫ്തേ സ്ലീപ് സ്റ്റോർ സി.ഇ.ഒ അൻവർ ബാരായിൽ, മർഹബ ഓട്ടോ സ്പെയർപാർട്സ് ട്രേഡിങ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പി.വി. പ്രദീപ്, എംകോർ ഇലക്ട്രോമെക്കാനിക്കൽ കോൺട്രാക്ടിങ് ജനറൽ മാനേജർ മുഹമ്മദ് റഹീസ്, സിറ്റി ഗോൾഡ് പ്രൈവറ്റ് ക്ലയന്റ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ആഷിഖ് മുഹമ്മദ്, അൽസറൂനി ഓട്ടോ കോർ വോക്സ് മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ്, അൽനബാഹ അക്കൗണ്ടിങ് മാനേജിങ് ഡയറക്ടർ അബ്ദുൽ റഷീദ് എന്നിവർ ബോസസ് ഡേ ഔട്ട് ടിക്കറ്റ് ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.