കമോൺ കേരള: ശ്രദ്ധേയമായി ഉമ്മുൽ ഖുവൈൻ ബിസിനസ് മീറ്റ്
text_fieldsഉമ്മുൽ ഖുവൈൻ ബിസിനസ് മീറ്റിൽ ‘ബോസസ് ഡേ ഔട്ട്’ ടിക്കറ്റ് വിതരണ ചടങ്ങിൽ ഡോ. അബ്ദുസ്സലാം ഒലയാട്ട്, ഹാഷിം, ഷക്കീബ്, പി.കെ. മൊയ്‌ദീൻ, ഉമ്മർ, സഫീർ, മുബഷിർ, എം. നിസാമുദ്ദീൻ, അൻസൽ ജോസഫ്, ഷഫീർ ഷാഫി, മുസ്തഫ, ഷഫീഖ്, മാഹിൻ എന്നിവർ
ഉമ്മുൽ ഖുവൈന്‍: 'ഗൾഫ് മാധ്യമം കമോൺ കേരള'യുടെ നാലാം എഡിഷന് മുന്നോടിയായി ഉമ്മുൽ ഖുവൈന്‍ മേഖലയിലെ സംരംഭകർ പേള്‍ ഹോട്ടലിൽ ഒത്തുചേർന്നു. ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്ത യോഗത്തിൽ 'ഗൾഫ് മാധ്യമം' മാർക്കറ്റിങ് മാനേജർ ജെ.ആർ. ഹാഷിം കമോൺ കേരളയെക്കുറിച്ച് ഹൃസ്വ വിശദീകരണം നൽകി. കമോൺ കേരളയിൽ സംരംഭകർ നൂതന ആശയങ്ങൾ പങ്കുവെക്കുന്ന ബിസിനസ് കോൺക്ലേവിനും ബോസസ് ഡേ ഔട്ടിനും മീറ്റ് പിന്തുണ പ്രഖ്യാപിച്ചു.
ഇൻറർനാഷനൽ സിറ്റി ഗോൾഡൻ ഫിംഗർ റസ്റ്റാറൻറിൽ കമോൺ കേരള ടിക്കറ്റ് വിൽപന മാനേജർ അർഷാദിന് നൽകി യാസിർ ഉദ്ഘാടനം ചെയ്യുന്നു. നൗഫൽ, ഷബീർ, ഗഫൂർ എന്നിവർ സമീപം. ഫോൺ: 04420651
കമോൺ കേരള എം.ഡി ഡോ. അബ്ദുസ്സലാം ഒലയാട്ട് ബോസസ് ഡേ ഔട്ട് ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി. സൺ ഇൻഡസ്ട്രീസ് ഡയറക്ടർ പി.കെ. മൊയ്‌ദീൻ, അൾട്രാ അഡഹ്‌സിവ് മാനേജിങ് ഡയറക്ടർ ഉമ്മർ, അൾട്രാ അഡഹ്‌സിവ് മാനേജിങ് പാർട്ണർ സഫീർ, അൾട്രാ അഡഹ്‌സിവ് ജനറൽ മാനേജർ മുബഷിർ, പ്രസ്റ്റീജ് പാക്‌സ് ഡയറക്ടർ എം. നിസാമുദ്ദീൻ, മരിയ ഗ്രൂപ് മാർക്കറ്റിങ് മാനേജർ അൻസൽ ജോസഫ്, തഹ്സീൽ ഡെബ്റ്റ് കലക്ഷൻ ജനറൽ മാനേജർ ഷഫീർ ഷാഫി എന്നിവർ ബോസസ് ഡേ ടിക്കറ്റുകൾ ഏറ്റുവാങ്ങി. ഡെലിഗേറ്റ് ഇൻ ചാർജ് മുഹമ്മദ് ഷഫീഖ് സ്വാഗതം ചെയ്തു. കമോൺ കേരള ഉമ്മുൽ ഖുവൈൻ രക്ഷാധികാരി അബ്ദുൽ സലിം കൊയ്‌ലോത്ര അധ്യക്ഷത വഹിച്ചു. ബിസിനസ് മീറ്റ് ഇൻ ചാർജ് ഒ.പി. മുസ്തഫ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.