കമോൺ കേരള: ബിസിനസ് കോൺക്ലേവിന് പിന്തുണ പ്രഖ്യാപിച്ച് ബിസിനസ് മീറ്റ്
text_fieldsഗൾഫ് മാധ്യമം’ കമോൺ കേരള ബോസസ് ഡേഔട്ടിന്റെ ഭാഗമായി നടന്ന ബിസിനസ് മീറ്റിൽ ‘ബോസസ് ഡേഔട്ട്’ ടിക്കറ്റ് വിതരണ ചടങ്ങിൽ ഡോ. അബ്ദുസ്സലാം ഒലയാട്ട്, കെ. ഷാജഹാൻ, അസീം ജമാൽ, ഷക്കീബ്, അബ്ദുല്ല ഫാരിസ്, ഫയ്യാസ് അഹ്മദ് യൂസുഫ്, റഷീദ് മുഹമ്മദ്, ജൗഹർ, ഷംസീർ തയ്യിൽ എന്നിവർ
ദുബൈ: 'ഗൾഫ് മാധ്യമം കമോൺ കേരള'യുടെ നാലാം എഡിഷന് മുന്നോടിയായി ദുബൈ ന്യൂ ദുബൈ-ജബൽ അലി മേഖലയിലെ സംരംഭകർ ജുമൈറ ലേക് ടവറിലെ 'മൂവ് എൻ പിക്ക്' ഹോട്ടലിൽ ഒത്തുചേർന്നു. കമോൺ കേരളയിൽ സംരംഭകർ നൂതന ആശയങ്ങൾ പങ്കുവെക്കുന്ന ബിസിനസ് കോൺക്ലേവിനും ബോസസ് ഡേഔട്ടിനും മീറ്റ് പിന്തുണ പ്രഖ്യാപിച്ചു.
ഭാവിയുടെ സാധ്യതകൾ എന്തൊക്കെയാണെന്നും കമോൺ കേരള ഭാവി ബിസിനസുകളെ എങ്ങനെയൊക്കെയാണ് സഹായിക്കുന്നതെന്നും ചർച്ചചെയ്തു. ബിസിനസ് സമൂഹത്തെ സി.ഒ.കെ ഡെലിഗേറ്റ് ഇൻ ചാർജ് മുഹമ്മദ് ഷഫീഖ് സ്വാഗതം ചെയ്തു. സോണൽ ഹെഡ് അസീം ജമാൽ അധ്യക്ഷത വഹിച്ചു. സി.ഒ.കെ ബിസിനസ് മീറ്റ് പ്രസന്റേഷൻ ബിസിനസ് കോൺക്ലേവ് ഹെഡ് ഷക്കീബ് നിർവഹിച്ചു. സംരംഭകരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. സി.ഒ.കെ എം.ഡി ഡോ. അബ്ദുസ്സലാം ഒലയാട്ട് ബോസസ് ഡേ ഔട്ട് ടിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ആറ് ടിക്കറ്റുകൾ അദ്ദേഹം കൈമാറി. അഗ്രികോ ഇന്റർനാഷനൽ സി.ഇ.ഒ അബ്ദുൽ ഗഫൂർ മൊയ്നുദ്ദീൻ, ഹാഷ്ബാഗ് കൺസൽട്ടിങ് കോർപറേഷൻ റിലേഷൻസ് മാനേജർ അബ്ദുല്ല ഫാരിസ്, ഒറാക്ക്ൾ കോർപറേഷൻ റീജനൽ സെയിൽസ് മാനേജർ ഫയ്യാസ് അഹ്മദ് യൂസുഫ്, മെഫാഡാറ്റാ ടെക്നോളജി എം.ഡി റഷീദ് മുഹമ്മദ്, പി.എൽ.ആർ റിയൽ എസ്റ്റേറ്റ് മാനേജിങ് പാർട്ണർ ജൗഹർ, വെൽടെക് എഫ്.ഇസഡ്.ഇ അഡ്മിൻ മാനേജർ ഷംസീർ തയ്യിൽ എന്നിവർ ബോസസ് ഡേഔട്ട് ടിക്കറ്റ് ഏറ്റുവാങ്ങി. ഡോ. അബ്ദുസ്സലാം ഒലയാട്ട് സമാപനം നിർവഹിച്ചു. മീറ്റ് ഇൻ ചാർജ് അഡ്വ. ഷാനവാസ് നന്ദി പറഞ്ഞു.
ഗൾഫ് മാധ്യമം കമോൺ കേരളയുടെ ടിക്കറ്റ് വിൽപന മുഹൈസിന നാടൻ റസ്റ്റാറന്റ് ഉടമ അഫ്നാസിന് നൽകി ശഹീർ കോട്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. അനീസ്, സിനാൻ, മുസ്തഫ തുടങ്ങിയവർ സമീപം
'കമോൺ കേരള' ഷാർജ മുവൈല ഏരിയ ടിക്കറ്റ് വിതരണ ഉദ്ഘാടനം അൽ നഹ്ല ഫാർമസി ഓണർ മുഹമ്മദ് റാസിക്ക് നൽകി 'ഗൾഫ് മാധ്യമം' പ്രതിനിധി അംജദ് ബീരാൻ നിർവഹിക്കുന്നു. സി.ഒ.കെ പ്രതിനിധി ഷഫീക്, ഫാർമസിസ്റ്റ് അലി എന്നിവർ പങ്കെടുത്തു. ടിക്കറ്റുകൾ ഷാർജ മുവൈലയിലെ അൽ നഹ്ല ഫാർമസിയിൽ ലഭ്യമാണ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.