വർഗീയ വിദ്വേഷം കുത്തിവെച്ച് ഇന്ത്യൻ ഡോക്ടറുടെ ട്വീറ്റ്; നടപടി വേണമെന്ന് ആവശ്യം
text_fieldsദുബൈ: പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളുടെ ഭാഗമായി ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ നടത്തിയ വർഗീയ പരാമർശത്തിന് ചുവടുപിടിച്ച് ദുബൈയിൽ താമസിക്കുന്ന ഇന്ത്യൻ ഡോക്ടറുടെ വർഗീയതയും വംശീയതയും നിറഞ്ഞ ട്വീറ്റ്. ഹിന്ദുക്കളും ബുദ്ധരും സിഖുകളുമൊഴികെ എല്ലാ കടന്നുകയറ്റക്കാരെയും രാജ്യത്തു നിന്ന് ഒഴിവാക്കുമെന്ന പ്രസംഗത്തെ പിന്തുണച്ച് ഡോ. നിഷി സിംഗ് എന്ന പ്രൊഫൈലിൽ നിന്നാണ് വർഗീയതയും വർഗീയതയും വമിക്കുന്ന സന്ദേശമെത്തിയത്.
ബ്രാഹ്മണർ അല്ലാത്ത എല്ലാ വിശ്വാസക്കാരുടെയും ഏക ലക്ഷ്യം മതപരിവർത്തനമാണെന്നും സാമൂഹിക സേവനത്തിെൻറ മറവിൽ കണക്കില്ലാതെ അനധികൃത ധനം ഇതിനായി എത്തുന്നുണ്ട് എന്നുമാണ് ഇവർ ട്വീറ്റ് ചെയ്തത്. വർഗീയത പ്രചാരണത്തെ പിൻതാങ്ങുന്ന ഇൗ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
യു.എ.ഇയിൽ 25 വർഷമായി താമസിക്കുന്നയാളാണ് താനെന്ന് ഒരു വന്ധ്യതാ ചികിത്സാ കേന്ദ്രത്തിെൻറ വെബ്സൈറ്റിൽ എഴുതി വന്ന കോളത്തിന് മുഖവുരയായി ഇവർ അവകാശപ്പെടുന്നു. എന്നാൽ നൂറിലേറെ രാജ്യങ്ങളിൽ നിന്നുമുള്ള ലക്ഷക്കണക്കിന് മനുഷ്യർ ജാതി^മത^വർഗ^ഭാഷാ ഭേദമറിയാതെ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന യു.എ.ഇയുടെ അന്തസത്ത ഇനിയും മനസിലാക്കിയിട്ടില്ല എന്നു വ്യക്തം.
സോഷ്യൽ മീഡിയയിൽ എതിർപ്പുയർന്ന പശ്ചാതലത്തിൽ ആശുപത്രിയുടെ വെബ്സൈറ്റിൽ നിന്ന് ഇവരുടെ േലഖനം നീക്കം ചെയ്തിട്ടുണ്ട്. ഏതെങ്കിലും മതവിശ്വാസങ്ങളെ അപമാനിക്കുന്ന ഇടപെടലുകൾ നടത്തുന്നത് കർശനമായി നിരോധിച്ചിട്ടുള്ള രാജ്യമാണ് യു.എ.ഇ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.