ഇൻഡോ അറബ് സൗഹൃദത്തിെൻറ ഉത്സവം- കമോൺ കേരള മഹാമേളക്ക് തുടക്കമായി
text_fieldsഷാർജ: ഇൻഡോ^അറബ് സൗഹൃദ ചരിത്രത്തിൽ തിളക്കമാർന്ന പുത്തനധ്യായം കുറിച്ച് കമോൺ കേരള വാണിജ്യ സാംസ്കാരിക നിക്ഷേപ മേളക്ക് കൊടിയേറി. യു.എ.ഇ സുപ്രിംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന മേള ഷാർജ കിരീടാവകാശി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജ എക്സ്പോ സെൻററിൽ കേരളത്തിെൻറ ഗ്രാമീണ കാഴ്ചകൾ പുനസൃഷ്ടിച്ച് തയ്യാറാക്കിയ നഗരി ചുററി നടന്നു കണ്ട ശൈഖ് സുൽത്താൻ കേരളത്തിൽ എത്തിയ പ്രതീതി എന്നാണ് പ്രതികരിച്ചത്. ഷാർജ ഇന്ത്യൻ സ്കൂളിലെ സ്കൗട്ട് ആൻറ് ഗൈഡ്സ് കേഡറ്റുകൾ കൂട്ടമായെത്തി കിരീടാവകാശിക്ക് സല്യൂട്ട് അർപ്പിച്ചു. 27 വരെ നീളുന്ന കമോൺ കേരള ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വ്യാപാരമേളയാണ്.
ഉദ്ഘാടന ചടങ്ങിൽ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ മുഖ്യ പ്രഭാഷണം നടത്തി. ഗൾഫ്മാധ്യമം ചീഫ് എഡിറ്റർ വി.കെ.ഹംസ അബ്ബാസ് കമോൺ കേരളയുടെ പ്രമേയം വിശദീകരിച്ചു. മാധ്യമം^മീഡിയാവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദു റഹ്മാൻ കമോൺ,. കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും എം.ഡിയുമായ ടി.എസ്. കല്യാണരാമൻ, മെയ്ത്ര ഹോസ്പിറ്റൽ ചെയർമാൻ ഫൈസൽ ഇ. കൊട്ടിക്കൊള്ളൻ എന്നിവർ സംസാരിച്ചു.
ബിസിനസ് കോൺക്ലേവിെൻറ ഉദ്ഘാടനം വ്യവസായ പ്രമുഖനും പി.എം.ഫൗണ്ടേഷൻ സ്ഥാപകനുമായ ഗൾഫാർ പി. മുഹമ്മദലി നിർവഹിച്ചു.ബിസിനസ് കോൺക്ലേവിെൻറ ഉദ്ഘാടനം വ്യവസായ പ്രമുഖനും പി.എം.ഫൗണ്ടേഷൻ സ്ഥാപകനുമായ ഗൾഫാർ പി. മുഹമ്മദലി നിർവഹിച്ചു. മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ്,മീഡിയാവൺ ഡയറക്ടർമാരായ വി.പി. അബൂബക്കർ, ഡോ. അഹ്മദ്, കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ രാജേഷ് കല്യാണ രാമൻ, മെയ്ത്ര ഹോസ്പിറ്റൽ ഡയറക്ടർ െക.ഇ.മൊയ്തു എന്നിവർ സംബന്ധിച്ചു. കേരളത്തിെൻറ എല്ലാ കോണുകളിൽ നിന്നുമുള്ള ഭക്ഷണങ്ങൾ ഒരുക്കിയ ഭക്ഷണത്തെരുവാണ് ഇന്നത്തെ പ്രധാന ആകർഷണീയത. കേരളത്തിൽ നിന്ന് കുടുംബ ശ്രീ സംഘവും എത്തിയിട്ടുണ്ട്. വൈകീട്ട് ആറര മുതൽ ശ്രീകാന്ത് നാരായണനും സംഘവും അവതരിപ്പിക്കുന്ന സുൻഹേരി യാദേൻ ഹിന്ദി ഗാനമേള അരങ്ങേറും. മൂന്നു ദിവസത്തെ മേളയിൽ ഇന്ന് പ്രവേശനം സൗജന്യമാണ്. നാളെ മുതൽ രണ്ടു ദിവസത്തേക്ക് കുടുംബത്തിന് ഇരുപത് ദിർഹവും വ്യക്തിഗത പാസിന് അഞ്ചു ദിർഹവുമാണ് നിരക്ക്.
വിപണന മേള, സംരംഭകത്വ ശിൽപശാല, ബിസിനസ് കോൺക്ലേവ്, ഭക്ഷണത്തെരുവുകൾ, കലാസാംസ്കാരിക പ്രകടനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രഥമ ഇൻഡോ അറബ് വിമൺ എൻട്രപ്രണർഷിപ്പ് അവാർഡ്, മലയാളി ജീനിയസ് പുരസ്കാരം എന്നിവയും മേളയോടനുബന്ധിച്ച് വിതരണം ചെയ്യും.
ഷാർജ ചേംബർ ഒഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രിയുടെ കൂടി പങ്കാളിത്തത്തിൽ മെയ്ത്ര ഹോസ്പിറ്റൽ, കല്യാൺ ജ്വല്ലേഴ്സ്, മിനാർ ടി.എം.ടി എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി നൂറുകണക്കിന് വാണിജ്യ സാംസ്കാരിക പ്രമുഖരും സ്ഥാപനങ്ങളും കൈകോർക്കുന്നുണ്ട്. കുടുംബശ്രീ ഉൾപ്പെടെ കേരളത്തിെൻറ ജനപ്രിയ സംരംഭങ്ങൾക്ക് ലഭിക്കുന്ന ആദ്യ ആഗോള വേദികൂടിയാകുമിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.