വിവാഹത്തട്ടിപ്പ് നടത്തി മലയാളി മുങ്ങിയതായി പരാതി
text_fieldsഅബൂദബി: പ്രണയിച്ചു വിവാഹംകഴിച്ച യുവതിയെ ചതിച്ച് പണവും സ്വർണവും തട്ടിയശേഷം മലയാളി മുങ്ങിയതായി പരാതി.മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടം അമരമ്പലം സ്വദേശി സജീറിനെതിെര തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയാണ് അബൂദബി പൊലീസിലും ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലും പരാതി നൽകിയത്. െപാലീസ് പിടികൂടി യുവതിക്കൊപ്പം വിട്ട ഇയാൾ വീണ്ടും മുങ്ങിയെന്നാണ് പരാതി.
മുസഫയിലെ സ്വകാര്യ കമ്പനിയിലെ പ്രമോട്ടറായി ജോലിചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. ഒമ്പതു മാസത്തിനു ശേഷം 2020 ഒക്ടോബർ 28ന് അബൂദബി കോടതിയിലായിരുന്നു വിവാഹം. അബൂദബി ടൂറിസ്റ്റ് ക്ലബ് ഏരിയയിലായിരുന്നു ഇരുവരുടെയും താമസം. ഡിസംബർ 24ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 17,000 ദിർഹവും മൂന്നു സ്വർണവളകളുമായി സജീർ മുങ്ങിയെന്നാണ് പരാതി. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞ് ഒരാഴ്ചയായപ്പോഴാണ് മുങ്ങിയത്. ഇതോടെയാണ് ഇന്ത്യൻ എംബസിയിലും അബൂദബി ശാബിയ പൊലീസിലും പരാതി നൽകിയത്.
ഒരു മാസത്തിനു ശേഷം ഇയാൾ മുസഫയിലുള്ളതായി അറിഞ്ഞ് പൊലീസിൽ വിവരം നൽകുകയും പിടികൂടുകയും ചെയ്തു. അബദ്ധം പറ്റിയതാണെന്നും കേസ് പിൻവലിക്കണമെന്നും പറഞ്ഞ് കേണപേക്ഷിച്ചതോടെ യുവതി കേസ് പിൻവലിച്ചു. യുവതിക്കൊപ്പം ജീവിക്കാമെന്ന് ഉറപ്പുനൽകി പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങിയെങ്കിലും മെറ്റാരു വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. ഇയാൾ ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നാണ് അഞ്ചുമാസം ഗർഭിണിയായ യുവതി പറയുന്നത്.
യുവതിയുടെ സാലറി സർട്ടിഫിക്കറ്റ് തരപ്പെടുത്തി ബാങ്ക് വായ്പയെടുത്ത് കൊടുക്കാൻ നിർബന്ധിക്കുകയും മാനസിക ശാരീരിക പീഡനം നടത്തിയിരുന്നതായും പറയുന്നു. അബൂദബി എൻ.എം.സി ആശുപത്രിയിൽ മർദനമേറ്റ് ഒരിക്കൽ ചികിത്സതേടി. ഡോക്ടറാണെന്നും മലപ്പുറം ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് അമ്മാവനാണെന്നും പറഞ്ഞാണ് പരിചയപ്പെട്ടതും പ്രണയത്തിലായതുമെന്ന് യുവതി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.