പുതു ചരിത്രമെഴുതി ഹൈപ്പര്‍ലൂപ്പിലൂടെ മനുഷ്യരുടെ ആദ്യ യാത്ര പൂർത്തിയാക്കി
text_fieldsദുബൈ: ലോക ഗതാഗത ചരിത്രത്തില്‍ പുത്തന്‍ നാഴികക്കല്ല് തീര്‍ത്ത് ഹൈപ്പര്‍ലൂപ്പിലൂടെ മനുഷ്യരുടെ ആദ്യ യാത്ര പൂര്‍ത്തിയായി. ദുബൈയുടെ നേതൃത്വത്തിൽ നടത്തുന്ന വെർജിൻ ഹൈപ്പർലൂപ് പദ്ധതിയുടെ ഭാഗമായി ലാസ്വേഗാസിലായിരുന്നു പരീക്ഷണ യാത്ര. ലാസ്വേഗാസിലെ കേന്ദ്രത്തില്‍ നടന്ന ചരിത്രയാത്രയില്‍ ചീഫ് ടെക്നോളജി ഓഫിസര്‍ ജോഷ് ജീജെല്‍, പാസഞ്ചര്‍ എക്സ്പീരിയന്‍സ് ഡയറക്ടര്‍ സാറ ലുഷിയെന്‍ എന്നിവരായിരുന്നു ആദ്യ യാത്രക്കാര്‍.
ശൂന്യമായ കുഴലിലൂടെ അതിവേഗത്തിൽ യാത്രക്കാരെ വഹിച്ച വാഹനം കടന്നുപോകുന്ന സംവിധാനമാണ് ഹൈപ്പർലൂപ്. നേരത്തേ യാത്രക്കാരില്ലാതെ 400 തവണ പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് യാത്രക്കാരെയും വഹിച്ച് ഹൈപ്പർലൂപ് കുതിച്ചത്.
ലാസ്വേഗാസിലെ പരീക്ഷണ കേന്ദ്രത്തിലെ 500 മീറ്റർ പാതയിലായിരുന്നു പരീക്ഷണ യാത്ര. മണിക്കൂറിൽ 1000 കിലോമീറ്റർ വരെ വേഗം കൈവരിക്കാവുന്ന ഗതാഗത സംവിധാനമാണിത്. രണ്ടു പേർക്ക് യാത്രചെയ്യാവുന്ന പോഡിലായിരുന്നു ആദ്യ യാത്രയെങ്കിലും 28 പേർക്കുവരെ ഒരേസമയം യാത്രചെയ്യാവുന്ന പോഡ് വികസിപ്പിച്ചുവരുകയാണ്. പരീക്ഷണം വിജയകരമായാൽ വിവിധ നഗരങ്ങൾക്കിടയിൽ ഹൈപ്പർലൂപ് സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് യു.എ.ഇയും സൗദി അറേബ്യയും. ദുബൈയിലെ ഡി.പി വേള്ഡിെൻറ നേതൃത്വത്തിലാണ് വെര്‍ജിന്‍ ഹൈപ്പര്‍ലൂപ് പദ്ധതി പുരോഗമിക്കുന്നത്. അതിവേഗത്തില്‍ സഞ്ചരിക്കാന്‍ ഉതകുന്ന തരത്തിലുള്ള പ്രത്യേക ട്യൂബാണ് ഹൈപ്പര്‍ലൂപ് സാങ്കേതിക വിദ്യ. ബുള്ളറ്റ് ട്രെയിനുമായി സാദൃശ്യപ്പെടുത്താന്‍ കഴിയുന്ന യാത്രസംവിധാനമാണ് ഹൈപ്പര്‍ലൂപ്. ജെറ്റ് വിമാനത്തിെൻറ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു ട്രെയിനായി ഇവയെ കണക്കാക്കാം. എന്നാല്‍, റെയില്‍ പാളത്തിന് പകരം നീളമുള്ള ട്യൂബിലൂടെയാണ് ഹൈപ്പര്‍ലൂപ് യാത്ര എന്നതാണ് ഇതിെൻറ പ്രത്യേകത.
യാത്രികര്‍ക്കൊപ്പം ചരക്കുനീക്കത്തിലും സുപ്രധാന നാഴികക്കല്ലായി ഹൈപ്പര്‍ലൂപ് മാറുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. മുന്‍ഗണനയുള്ളതും അവശ്യവിഭാഗങ്ങളില്‍പെടുന്നതുമായ സാധനങ്ങള്‍ കാലതാമസമില്ലാതെ എത്തിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.