Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൊ​ഴി​ലാ​ളി​ക​ള്‍ക്ക്...

തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ത​ണ​ല്‍ വി​രി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

text_fields
bookmark_border
തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ത​ണ​ല്‍ വി​രി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
cancel
camera_alt

റാ​ക് ചാ​രി​റ്റ​ബി​ള്‍ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് റാ​ക് സി​റ്റി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ റാ​സ​ല്‍ഖൈ​മ ന​ഗ​ര​പ​രി​ധി​യി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഭ​ക്ഷ​ണ​വും സു​ര​ക്ഷാ വ​സ്ത്ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്നു

റാ​സ​ല്‍ഖൈ​മ: തൊ​ഴി​ലാ​ളി​ക​ള്‍ക്ക് അ​പ​ക​ട​ങ്ങ​ളി​ല്‍നി​ന്ന് ര​ക്ഷ ന​ല്‍കു​ന്ന​തി​നു​ള്ള സം​രം​ഭ​വു​മാ​യി റാ​സ​ല്‍ഖൈ​മ​യി​ല്‍ കോം​പ്ര​ഹ​ന്‍സി​വ് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍. റാ​ക് ചാ​രി​റ്റ​ബി​ള്‍ ഫൗ​ണ്ടേ​ഷ​നു​മാ​യി (ആ​ര്‍.​സി.​എ​ഫ്) സ​ഹ​ക​രി​ച്ചാ​ണ് ന​ഗ​ര​പ​രി​ധി​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ല്‍ ഡോ. ​യൂ​സ​ഫ് അ​ബ്ദു​ല്ല അ​ല്‍ ത​നൈ​ജി പ​റ​ഞ്ഞു. ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ല്‍ പു​റം​ജോ​ലി​യി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​വ​ര്‍ ക​ണ്ണു​ക​ള്‍ക്ക് ക​വ​ചം ഒ​രു​ക്കേ​ണ്ട​തു​ണ്ട്. ഹെ​ല്‍മ​റ്റു​ക​ള്‍, ഫോ​സ്ഫ​റ​സ് ജാ​ക്ക​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ ധ​രി​ക്കേ​ണ്ട​തും നി​ര്‍ബ​ന്ധ​മാ​ണ്.

തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​ക്ക് സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ മു​ന്‍ഗ​ണ​ന ന​ൽ​ക​ണം. ഹെ​ല്‍മ​റ്റ്, ജാ​ക്ക​റ്റ്, ഭ​ക്ഷ​ണം തു​ട​ങ്ങി​യ​വ ആ​ര്‍.​സി.​എ​ഫി​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ഗ​ര​പ​രി​ധി​യി​ലെ നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ക​ഴി​ഞ്ഞ ദി​വ​സം വി​ത​ര​ണം ചെ​യ്തു. രാ​ജ്യം മു​ന്നോ​ട്ടു​വെ​ക്കു​ന്ന മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളു​ടെ വി​ളം​ബ​രം കൂ​ടി​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ ചേ​ര്‍ത്തു​പി​ടി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. സി​റ്റി പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ സെ​ക്യൂ​രി​റ്റി ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ബ്രാ​ഞ്ച് ഡ​യ​റ​ക്ട​ര്‍ ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ല്‍ ഗൈ​ലി, ക്യാ​പ്റ്റ​ന്‍ ഹ​സ​ന്‍ അ​ബ്ദു​ല്ല അ​ല്‍ അ​വാ​ദി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al KhaimahComprehensive Police Station
News Summary - Comprehensive Police Station in Ras Al Khaimah
Next Story