ദുബൈയിൽ സ്കൂളുകളിലെ കോവിഡ് നിബന്ധനകളിൽ ഇളവ്
text_fieldsദുബൈ: ദുബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോവിഡ് പ്രോട്ടോകോളുകളിൽ ഇളവു നൽകി ദുബൈ ഹെൽത്ത് അതോറിറ്റി. സ്കൂൾ, നഴ്സറി, യൂനിവേഴ്സിറ്റി, ഡേ കെയർ സെൻറർ തുടങ്ങിയവക്ക് ബാധകമായിരിക്കും.
പുതിയ നിർദേശമനുസരിച്ച് വിദ്യാർഥികൾ തമ്മിലുള്ള സാമൂഹിക അകലം ഒരു മീറ്ററായി ചുരുക്കി. ആദ്യം രണ്ടു മീറ്ററും പിന്നീട് ഒന്നര മീറ്ററുമായിരുന്നു. കോവിഡ് പോസിറ്റിവായവരുമായി സമ്പർക്കം പുലർത്തിയതിെൻറ പേരിൽ ക്വാറൻറീനിൽ കഴിയേണ്ട കാലാവധി ഏഴു ദിവസമായി ചുരുക്കി. ക്വാറൻറീൻ കാലാവധി കഴിയുേമ്പാൾ രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽ പി.സി.ആർ പരിശോധന ആവശ്യമില്ല. എന്നാൽ, രോഗ ലക്ഷണം ഉണ്ടെങ്കിൽ നിർബന്ധമായും കോവിഡ് പരിശോധന നടത്തണം. കോവിഡ് ബാധിതരായവരുടെ ഐസോലേഷൻ 10 ദിവസമായി തുടരും. ഇവർ സ്കൂളിൽ ഹാജരാകുേമ്പാൾ ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്ക് 800-342 എന്ന നമ്പറിൽ വിളിക്കാം. ഫേസ്മാസ്ക്, ഹാൻഡ് സാനിറ്റെസർ തുടങ്ങിയ മാർഗനിർദേശങ്ങൾ പഴയ പടി തുടരണം.
കുട്ടികളുടെയും ജീവനക്കാരുടെയും ആരോഗ്യത്തിനാണ് മുഖ്യപ്രാധാന്യമെന്നും എല്ലാ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ ശ്രദ്ധചെലുത്തണമെന്നും ഡി.എച്ച്.എ ഹെൽത്ത് പോളിസി വിഭാഗം ഡയറക്ടർ ഡോ. ഹനാൻ ഒബയ്ദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.