ലോക കോഫി പ്രദർശനത്തിന് സമാപനം: ആഗോള വ്യാപാര രംഗത്ത് ദുബൈയുടെ സ്ഥാനം ശക്തം -ശൈഖ് മുഹമ്മദ്
text_fieldsദുബൈ: ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിലൂടെ ആഗോള വ്യാപാരത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന രാജ്യമെന്ന നിലയിൽ ദുബൈ അതിന്റെ പദവി കൂടുതൽ ശക്തമായി നിലനിർത്തുകയാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. വേൾഡ് ട്രേഡ് സെന്ററിൽ നടന്നുവരുന്ന ലോക കോഫി പ്രദർശനത്തിന്റെ മൂന്നാമത് എഡിഷനിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. ഏറ്റവും മികച്ച ഉൽപന്നങ്ങളുടെ ആഗോള വ്യാപാരത്തിന്റെ ഹൃദയകേന്ദ്രമെന്ന നിലയിൽ മികവും നൂതനമായ ആശയങ്ങളും പ്രകടപ്പിക്കുന്നതിൽ ദുബൈ എന്നും മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ കോഫി ബ്രാൻഡുകളുടെ കിയോസ്കുകൾ സന്ദർശിച്ച ശൈഖ് മുഹമ്മദ് ഏറെ നേരം ചെലവിട്ട ശേഷമാണ് മടങ്ങിയത്.
വേൾഡ് ട്രേഡ് സെന്റർ ഡയറക്ടർ ജനറൽ ഹിലാൽ സഈദ് അൽ മർറി കോഫി പ്രദർശനത്തെ കുറിച്ച് അദ്ദേഹത്തിന് വിവരിച്ചുനൽകി. പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ 16,50 കമ്പനികളാണ് പ്രദർശനത്തിൽ പങ്കെടുത്തത്. ലോകത്തെ പ്രമുഖ കമ്പനികളുടെ കോഫി രുചികൾ പരിചയപ്പെടുത്തുന്ന ഏറ്റവും മികച്ച പ്ലാറ്റ്ഫോയാണ് ലോക കോഫി പ്രദർശനം അറിയപ്പെടുന്നത്. യു.എ.ഇയിൽ നിന്നുള്ള 60ലധികം കമ്പനികളും ബ്രാൻഡുകളും പ്രദർശനത്തിൽ പങ്കെടുത്തിരുന്നു. മൂന്നു ദിവസമായി തുടരുന്ന പ്രദർശനം ഇന്നലെ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.