കോൺക്രീറ്റിട്ട് ഷാർജ വീണ്ടും ഗിന്നസ് ബുക്കിൽ
text_fieldsഷാർജ: കെട്ടിട നിര്‍മാണ രംഗത്ത് ഷാര്‍ജക്ക് മറ്റൊരു ലോക റെക്കോഡ് കൂടി. 62 മണിക്കൂര്‍ തുടര്‍ച്ചയായി കോണ്‍ക്രീറ്റ് മിശ്രിതം നിറക്കുക.
അതുകൊണ്ട് 20,246 ഘന മീറ്റര്‍ സ്ഥലം കോണ്‍ക്രീറ്റ് ചെയ്തെടുക്കുക. ഷാര്‍ജയെ വീണ്ടും ഗിന്നസ് ബുക്കിലെത്തിയ റെക്കോഡ് ശ്രമം ഇതായിരുന്നു. ഷാര്‍ജ മൈവലയില്‍ 300 ദശലക്ഷം ദിർഹം ചെലവിട്ട് വരുന്ന സഫാരി ഷോപ്പിങ് സെൻററിെൻറ നിര്‍മാണത്തിന്റെ ഭാഗമായാണ് ഈ റെക്കോഡ് പിറന്നത്.
ഓസ്കാര്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കായിരുന്നു നിര്‍മാണ ചുമതല.
600 ലധികം തൊഴിലാളികളാണ് കോണ്‍ക്രീറ്റ് നിറച്ചു കൊണ്ടിരുന്നത്. ട്രക്കുകള്‍ 2600 ട്രിപ്പടിച്ചാണ് കൂറ്റന്‍ നിര്‍മാണത്തിന് ആവശ്യമായ കോണ്‍ക്രീറ്റ് എത്തിച്ചത്. 5500 ടണ്‍ സ്റ്റീല്‍ കൂടി ചേര്‍ത്തായിരുന്നു വാര്‍പ്പ്. ഇതോടെ 19,793 ഘന മീറ്ററിെൻറ പഴയ റെക്കോര്‍ഡാണ് ഷാര്‍ജ മറി കടന്നത്. ഷാര്‍ജ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ സാബിത് സലിം ആല്‍ താരിഫി ഗിന്നസ് അധികൃതരില്‍ നിന്ന് റെക്കോഡ് ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.