അനുശോചന യോഗം സംഘടിപ്പിച്ചു
text_fieldsദുബൈ: ഓർമയുടെ അൽഖൂസ് മേഖലയിലെ സജീവ പ്രവർത്തകനായിരുന്ന കരുണാകരൻ നായരുടെ വേർപാടിൽ അനുശോചന യോഗം സംഘടിപ്പിച്ചു. രാജൻ കെ.വിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ അംഗവും ലോക കേരളസഭ അംഗവുമായ എൻ.കെ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി നവാസ് സ്വാഗതം പറഞ്ഞു. 27 വർഷക്കാലം പ്രവാസജീവിതം നയിച്ച കരുണാകരൻ നായർ സാംസ്കാരിക പ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിക്കുകയും ഡി.ഐ.പി മേഖലയിലെ പ്രവർത്തനങ്ങൾക്ക് നേതൃപരമായ ഇടപെടൽ നടത്തുകയും ചെയ്ത വ്യക്തിയായിരുന്നു എന്ന് യൂനിറ്റ് സെക്രട്ടറി ധനേഷ് അവതരിപ്പിച്ച അനുശോചനക്കുറിപ്പിൽ വിലയിരുത്തി.
ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, വൈസ് പ്രസിഡന്റ് ജയപ്രകാശ്, ബാലവേദി കൺവീനർ ജിജിത, മലയാളം മിഷൻ ദുബൈ ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ്, ഓർമ സെക്രട്ടറി ബിജു വാസുദേവ്, ജോ. ട്രഷറർ പ്രജോഷ്, ഓർമ മുൻ പ്രസിഡന്റ് റിയാസ് സി.കെ, മേഖല ട്രഷറർ അഭിലാഷ്, മുൻ മേഖല നേതാക്കളായ അഷറഫ്, ശിഹാബ്, മനോജ് തുടങ്ങിയവരും വിവിധ മേഖല ഭാരവാഹികളും കരുണാകരൻ നായരെ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.