Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightടി.എച്ച്​. മുസ്​തഫയുടെ...

ടി.എച്ച്​. മുസ്​തഫയുടെ നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
ടി.എച്ച്​. മുസ്​തഫ
cancel
camera_alt

ടി.എച്ച്​. മുസ്​തഫ

ദുബൈ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ അനുശോചിച്ചു. ഭക്ഷ്യമന്ത്രിയായിരുന്ന കാലത്ത്, പെതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിന് വേണ്ടി അദ്ദേഹം നിരവധി നടപടികൾ സ്വീകരിച്ചു. മികച്ച ഭരണകർത്താവ്‌ എന്നതിലുപരി എല്ലാവരെയും സഹായിക്കാനുള്ള വിശാല മനഃസ്ഥിതി അദ്ദേഹത്തിനുണ്ടായിരുന്നു -അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഓർമിച്ചു. നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുകയും കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സങ്കടത്തിൽ പങ്കുചേരുന്നതായും തളങ്കര പറഞ്ഞു.

ദുബൈ: രാഷ്ട്രീയ സാമൂഹിക മണ്ഡലത്തിൽ നിറഞ്ഞുനിന്ന മുൻ മന്ത്രി ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറിയും മിഡിലീസ്റ്റ് കൺവീനറുമായ അഡ്വ. ഹാഷിക്ക് അനുശോചനം അറിയിച്ചു. ജനാധിപത്യ കേരളത്തിലെ മതേതര മുഖമായിരുന്നു അദ്ദേഹമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

ദുബൈ: കോൺഗ്രസിന്‍റെ മതേതര മുഖമാണ് അന്തരിച്ച ടി.എച്ച്. മുസ്തഫയെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അനുശോചന സന്ദേശത്തിൽ പറഞ്ഞു. സേവാദൾ പ്രസ്ഥാനത്തെ നയിച്ച അദ്ദേഹത്തിന്‍റെ നിര്യാണം കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്ന്​ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsCondolencesdeathTH Mustafa
News Summary - Condolences on the death of CH Mustafa
Next Story