Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​വി​ഡി​ൽ ജീ​വ​ൻ...

കോ​വി​ഡി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​ന്ത്വ​ന​വു​മാ​യി വ​ള​ൻ​റി​യ​ർ​മാ​ർ

text_fields
bookmark_border
കോ​വി​ഡി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​ന്ത്വ​ന​വു​മാ​യി വ​ള​ൻ​റി​യ​ർ​മാ​ർ
cancel

ദു​ബൈ: കോ​വി​ഡ് മ​ഹാ​മാ​രി പ്രി​യ​പ്പെ​ട്ട​വ​രു​ടെ ജീ​വ​ൻ ക​വ​ർ​ന്നെ​ടു​ത്ത ന​ടു​ക്ക​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ആ​ശ്വാ​സ​ത്തിെൻറ ക​ര​സ്പ​ർ​ശ​വു​മാ​യി ദു​ബൈ വ​ള​ൻ​റി​യ​ർ​മാ​ർ. പ്രാ​ദേ​ശി​ക, ഫെ​ഡ​റ​ൽ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച്, ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും മ​ര​ണാ​ന​ന്ത​ര​മു​ള്ള എ​ല്ലാ പ്രോ​ട്ടോ​കോ​ളു​ക​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നും അ​വ സ​ഹാ​യി​ക്കു​ന്നു.ദു​ബൈ​യി​ലെ കോ​വി​ഡ്-19 ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെൻറ​റി​െൻറ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദു​ര​ന്തം തു​ട​ങ്ങി​യ സ​മ​യ​ത്തു​ത​ന്നെ ടീം ​രൂ​പ​വ​ത്​​ക​രി​ച്ച​തെ​ന്ന് ദു​ൈ​ബ മീ​ഡി​യ ഓ​ഫി​സ് അ​റി​യി​ച്ചു.

ദു​ബൈ പൊ​ലീ​സ്, ദു​ബൈ ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി (ദീ​വ), ദു​ബൈ കോ​ട​തി​ക​ൾ, ആ​ർ.​ടി.​എ, ദു​ബൈ ഫ്യൂ​ച്ച​ർ ഫൗ​ണ്ടേ​ഷ​ൻ, ദുൈ​ബ മു​നി​സി​പ്പാ​ലി​റ്റി, ദുൈ​ബ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ എ​ന്നീ വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള്ള സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രാ​ണ് ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന​വ​രെ തേ​ടി​യെ​ത്തു​ന്ന​ത്.ദു​ബൈ​യി​ലെ എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​െൻറ മോ​ഡ​ൽ സെൻറ​ർ ഉ​പ​ദേ​ഷ്​​ടാ​വ് അ​ഹ​മ്മ​ദ് ഹു​റൈ​മ​ലിെൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് സാ​ന്ത്വ​ന​സ്പ​ർ​ശ​വു​മാ​യി വ​ള​ൻ​റി​യ​ർ​മാ​ർ കു​ടും​ബ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

മ​രി​ച്ച വ്യ​ക്തി​യു​ടെ കു​ടും​ബ​ങ്ങ​ളു​മാ​യി സ​മ്പ​ർ​ക്കം സ്ഥാ​പി​ക്കു​ക​യും അ​വ​രു​ടെ പൂ​ർ​ണ പി​ന്തു​ണ ഉ​റ​പ്പു ന​ൽ​കു​ന്ന വി​ധ​ത്തി​ലു​മാ​ണ് വ​ള​ൻ​റി​യ​ർ ടീ​മിെൻറ പ്ര​വ​ർ​ത്ത​നം.മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് വി​വി​ധ സം​സ്കാ​ര​ങ്ങ​ളു​ടെ​യും വി​ശ്വാ​സ​ങ്ങ​ളു​ടെ​യും കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ന്ന​ദ്ധ​സം​ഘം ധാ​ർ​മി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ സ​ഹാ​യ​വും ന​ൽ​കു​ന്നു​ണ്ട്.

നി​സ്വാ​ർ​ഥ സേ​വ​നം തു​ട​രു​ന്ന സം​ഘ​ത്തി​ന് ന​ന്ദി സ​ന്ദേ​ശ​ങ്ങ​ള​ട​ക്കം വി​വി​ധ ആ​ളു​ക​ളി​ൽ​നി​ന്നും സം​ഘ​ട​ന​ക​ളി​ൽ​നി​ന്നും ടീ​മി​ന് നി​ര​വ​ധി അ​ഭി​ന​ന്ദ​ന​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​ത്.കോ​വി​ഡ് ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നാ​യി ടീം ​നി​ര​വ​ധി ശു​പാ​ർ​ശ​ക​ളും മു​ന്നോ​ട്ടു​വെ​ക്കു​ന്നു​ണ്ട്.

ദു​ൈ​ബ​യി​ലെ റെ​ഡ് ക്ര​സ​ൻ​റ്​ അ​തോ​റി​റ്റി​യു​മാ​യും മ​റ്റ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​ക​ളു​മാ​യും സ​ഹ​ക​രി​ച്ച്, പ്ര​സ്ഥാ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ രൂ​ക്ഷ​മാ​ക്കി​യ കാ​ല​യ​ള​വി​ൽ ടീം ​ദു​ൈ​ബ​യി​ൽ ഭ​ക്ഷ്യ​വി​ത​ര​ണ ഡ്രൈ​വു​ക​ൾ ആ​രം​ഭി​ച്ചു.

സ​ന്ന​ദ്ധ​സം​ഘ​ത്തി​ലെ എ​െൻറ പ​ങ്കാ​ളി​ത്തം എ​െൻറ ദേ​ശീ​യ ക​ട​മ​യു​ടെ ഭാ​ഗ​മാ​യാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്. ആ​വ​ശ്യ​മു​ള്ള​വ​രെ സ​ഹാ​യി​ക്കേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യം ഞ​ങ്ങ​ളു​ടെ നേ​തൃ​ത്വം ഞ​ങ്ങ​ളെ പ​ഠി​പ്പി​ച്ചു. അ​വ​രു​ടെ വി​ശ്വാ​സം ക​ണ​ക്കി​ലെ​ടു​ക്കാ​തെ മ​ര​ണ​പ്പെ​ട്ട​യാ​ളു​ടെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണം, അ​ന്ത​സ്സ്, ബ​ഹു​മാ​നം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ക, അം​ഗീ​കൃ​ത പ്രോ​ട്ടോ​കോ​ളു​ക​ൾ അ​നു​സ​രി​ച്ച് സം​സ്കാ​ര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ക എ​ന്നി​വ​യാ​ണ് ടീ​മി​െൻറ ദൗ​ത്യം - സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ഹു​റൈ​മ​ൽ പ​റ​ഞ്ഞു.പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രാ​ണ് ടീം ​അം​ഗ​ങ്ങ​ൾ. അ​വ​ർ യു.​എ.​ഇ​യു​ടെ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള ദൃ​ഢ​നി​ശ്ച​യ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid gulfDubai volunteers
Next Story