കുട്ടികൾക്കായി ബോധവത്കരണ ക്ലാസും കേൾവി പരിശോധന ക്യാമ്പും സംഘടിപ്പിച്ചു
text_fieldsഷാർജ: ഷാർജ കെ.എം.സി.സി തൃശൂർ ജില്ല വനിത വിങ്ങും ഇഖ്റ റീഹാബിലിറ്റേഷൻ സെന്ററും ചേർന്ന് കുട്ടികൾക്കായി സംസാരവൈകല്യം, കേൾവി നഷ്ടപ്പെടുന്നതിനെതിരായ ബോധവത്കരണ ക്ലാസ്, സൗജന്യ കേൾവി പരിശോധന എന്നിവ സംഘടിപ്പിച്ചു. ശനിയാഴ്ച ഷാർജ കെ.എം.സി.സി ഹാളിൽ നടന്ന ക്യാമ്പ് തൃശൂർ ജില്ല പ്രസിഡന്റ് അബ്ദുൽ ഖാദർ ചക്കനാത്ത് ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ല വനിതവിങ് പ്രസിഡന്റ് സജ്ന ഉമ്മർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ തൃക്കണ്ണപുരം, വൈസ് പ്രസിഡന്റ് ത്വയ്യിബ് ചേറ്റുവ എന്നിവർ മുഖ്യാതിഥികളായി.
ഓഡിയോളജിസ്റ്റ് എബിൻ സെബാസ്റ്റ്യൻ, സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് ഫർഹത്ത് സുൽത്താന എന്നിവർ ക്ലാസെടുത്തു. ഓഡിയോളജിസ്റ്റ് നഫീസ അംറ കേൾവി പരിശോധന നടത്തി. അർഹരായവർക്ക് ചികിത്സ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് ചടങ്ങിൽ സംഘാടകർ പ്രഖ്യാപിച്ചു. തൃശൂർ ജില്ല ജനറൽ സെക്രട്ടറി നസറുദ്ദീൻ താജുദ്ദീൻ, കയ്പമംഗലം മണ്ഡലം പ്രസിഡന്റ് ഷാജഹാൻ നൂൽപാടത്ത്, മണലൂർ മണ്ഡലം പ്രസിഡന്റ് നിസാം വാടാനപ്പള്ളി, നാട്ടിക മണ്ഡലം പ്രസിഡന്റ് കാദർമോൻ, ബഷീർ മണലൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. വനിതവിങ് തൃശൂർ ജില്ല അഡ്വൈസറി ബോർഡ് അംഗങ്ങളായ ഷീജ അബ്ദുൽ കാദർ, സജ്ന ത്വയ്യിബ്, വനിതവിങ് തൃശൂർ ജില്ല വൈസ് പ്രസിഡന്റ് സ്വാലിഹ നസറുദ്ദീൻ, സെക്രട്ടറിമാരായ റുക്സാന നൗഷാദ്, ഷഹീറ ബഷീർ, ഷെറീന നെജു, ഫസീല ഖാദർ എന്നിവർ നേതൃത്വം നൽകി.
ഇഖ്റ റീഹാബിലിറ്റേഷൻ ഓഫ് ഹിയറിങ് ആൻഡ് സ്പീച് സെന്ററിന് ഷാർജ കെ.എം.സി.സി തൃശൂർ ജില്ല വനിത വിങ്ങിന്റെ സ്നേഹാദരം തൃശൂർ ജില്ല പ്രസിഡന്റ് അബ്ദുൽ ഖാദർ ചക്കനാത്ത് കൈമാറി.ഷാർജ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഷാനവാസ് കെ.എസ്, ജില്ല സെക്രട്ടറിമാരായ അബ്ദുൽ ഹമീദ്, ഫവാസ് ചാമക്കാല, വനിതവിങ് സംസ്ഥാന രക്ഷാധികാരി സുഹറ അഷ്റഫ്, കണ്ണൂർ ജില്ല സെക്രട്ടറി സമീറ, മണലൂർ മണ്ഡലം ട്രഷറർ റംഷി അഷ്റഫ്, വനിത വിങ് വർക്കിങ് കമ്മിറ്റി മെംബറായ ഫാത്തിമ കുഞ്ഞു മുഹമ്മദ്, കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് നുഫൈൽ പുത്തൻചിറ എന്നിവർ സന്നിഹിതരായിരുന്നു. വനിതവിങ് ജില്ല ജനറൽ സെക്രട്ടറി ഹസീന റഫീക്ക് സ്വാഗതം പറയുകയും, ട്രഷറർ ഷംന നിസാം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.