Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ളി​ക്കൂ​ട്ടം-2024...

ക​ളി​ക്കൂ​ട്ടം-2024 സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
kalikoottam 2024
cancel
camera_alt

ക​ളി​ക്കൂ​ട്ടം-2024 പ​രി​പാ​ടി​യു​ടെ ദൃ​ശ്യം

ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ യൂ​നി​റ്റും ഫ്ര​ണ്ട്സ് ഓ​ഫ് കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ഫു​ജൈ​റ ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി കൈ​ര​ളി ഫു​ജൈ​റ ഓ​ഫി​സി​ൽ ക​ളി​ക്കൂ​ട്ടം-2024 സം​ഘ​ടി​പ്പി​ച്ചു. ‘വി​നോ​ദ​ത്തോ​ടൊ​പ്പം വി​ജ്ഞാ​ന​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ വി​വി​ധ പ​ഠ​ന​ക​ള​രി​ക​ളാ​യി തി​രി​ഞ്ഞ് ശാ​സ്ത്രം, സം​സ്കാ​രം, ക​ര​കൗ​ശ​ലം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​ട​ന്നു. ഫ്ര​ണ്ട്സ് ഓ​ഫ് കെ.​എ​സ്.​എ​സ്.​പി ഫു​ജൈ​റ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റും ക​ളി​ക്കൂ​ട്ടം ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ രാ​ജ​ശേ​ഖ​ര​ൻ വ​ല്ല​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ ഒ​ന്നി​ച്ചു​ചേ​ർ​ന്ന് ക​ളി​ക്കൂ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ര​ക്ഷാ​ക​ർ​തൃ യോ​ഗ​ത്തി​ൽ ‘വ​ർ​ത്ത​മാ​ന​കാ​ല​വും ശാ​സ്ത്ര​വും’ എ​ന്ന വി​ഷ​യം ച​ർ​ച്ച ചെ​യ്തു. സ​മാ​പ​ന യോ​ഗ​ത്തി​ൽ ലോ​ക കേ​ര​ള സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ൻ സാ​മു​വേ​ൽ സം​സാ​രി​ച്ചു. കൈ​ര​ളി ഫു​ജൈ​റ യൂ​നി​റ്റ് ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ് ജി​സ്റ്റാ ജോ​ർ​ജ്​ അ​വ​ലോ​ക​നം ന​ട​ത്തി. കൈ​ര​ളി​യു​ടെ സ്നേ​ഹോ​പ​ഹാ​രം കൈ​ര​ളി ര​ക്ഷാ​ധി​കാ​രി സൈ​മ​ൻ സാ​മു​വേ​ൽ ഫ്ര​ണ്ട്സ് ഓ​ഫ് കെ.​എ​സ്.​എ​സ്.​പി ബാ​ല​വേ​ദി ക​ൺ​വീ​ന​ർ അ​രു​ൺ നെ​ടു​മ​ങ്ങാ​ടി​ന് ന​ൽ​കി. പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. കൈ​ര​ളി യൂ​നി​റ്റ് സെ​ക്ര​ട്ട​റി സു​ധീ​ർ തെ​ക്കേ​ക്ക​ര ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsKairali Cultural Association
News Summary - conducted kalikkoottam 2024
Next Story