അറബ് സംസ്കാരം കുട്ടികളിലേക്ക് പകർന്ന് സമ്മേളനം
text_fieldsഷാർജ: അറബി കവിതയെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്താനായി ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. കുട്ടികൾക്ക് പൂർവികരുടെ സാഹിത്യ പാരമ്പര്യം പരിചയപ്പെടുത്തുകയും കവിതയുടെ പ്രധാന സവിശേഷതകൾ പകർന്നുനൽകുകയും ചെയ്യാൻ അവസരമൊരുക്കുക എന്നതാണ് സംഗമത്തിലൂടെ ലക്ഷ്യമാക്കിയത്.
കൾച്ചറൽ ആൻഡ് മീഡിയ ഓഫിസിലെ ആർട്ടിസ്റ്റിക് പ്രൊഡക്ഷൻ സൂപ്പർവൈസർ ലൈല അബു സിക്രി, കൾച്ചറൽ ആൻഡ് മീഡിയ ഓഫിസ് മേധാവി കവി സൽഹ ഗബാഷ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
കുട്ടികളോടും മുതിർന്നവരോടും ഒപ്പം ഇരുവരും പ്രദർശനവേദി സന്ദർശിക്കുകയും ചെയ്തു. കുട്ടികൾക്കും യുവജനങ്ങൾക്കും സാഹിത്യ പൈതൃകത്തിന്‍റെയും അറബി സംസ്‌കാരത്തിന്‍റെയും പ്രാധാന്യത്തിന്‍റെ വെളിച്ചത്തിൽ മറ്റു കോഴ്സുകളും ശിൽപശാലകളും വരും ദിവസങ്ങളിൽ വായനോത്സവത്തിൽ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.