Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹോ​പ്പ്​​ പ്രോ​ബി​ന്...

ഹോ​പ്പ്​​ പ്രോ​ബി​ന് ആ​ശം​സ​ക​ൾ: പ്രൊ​ഫൈ​ൽ ചി​ത്രം മാ​റ്റി രാ​ഷ്​​ട്ര നേ​താ​ക്ക​ൾ

text_fields
bookmark_border
ഹോ​പ്പ്​​ പ്രോ​ബി​ന് ആ​ശം​സ​ക​ൾ: പ്രൊ​ഫൈ​ൽ ചി​ത്രം മാ​റ്റി രാ​ഷ്​​ട്ര നേ​താ​ക്ക​ൾ
cancel

ദു​ബൈ: അ​റ​ബ്​ ലോ​ക​ത്തി​െൻറ ​പ്ര​തീ​ക്ഷ​യും പേ​റി ചൊ​വ്വ​യി​ലേ​ക്ക്​ കു​തി​ക്കു​ന്ന യു.​എ.​ഇ​യു​ടെ ചൊ​വ്വ ദൗ​ത്യ​മാ​യ ഹോ​പ്പ്​ ​പ്രോ​ബി​ന്​ ആ​ശം​സ നേ​ർ​ന്ന്​ രാ​ഷ്​​ട്ര നേ​താ​ക്ക​ൾ. ട്വി​റ്റ​റും ഫേ​സ്​​ബു​ക്കും അ​ട​ക്ക​മു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്രൊ​ഫൈ​ൽ ചി​ത്രം മാ​റ്റി​യാ​ണ്​ യു.​എ.​ഇ നേ​താ​ക്ക​ളും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ച​രി​ത്ര​നി​മി​ഷ​ത്തെ വ​​ര​വേ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

'09.02.2021 അ​റ​ബ്​ ടു ​മാ​ർ​സ്​'​എ​ന്ന്​ ഇം​ഗ്ലീ​ഷി​ലും അ​റ​ബി​യി​ലും എ​ഴു​തി​യ ചി​ത്ര​മാ​ണ്​ പ്രൊ​ഫൈ​ൽ ചി​ത്ര​ങ്ങ​ളാ​ക്കി​യ​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ നെ​ഹ്​​യാ​ൻ, ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം തു​ട​ങ്ങി​യ​വ​രാ​ണ്​ ചി​ത്രം മാ​റ്റി​യ​വ​രി​ൽ പ്ര​മു​ഖ​ർ. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ ഹോ​പ്പ്​ വി​ക്ഷേ​പി​ച്ച​പ്പോ​ഴും ഇ​വ​ർ പ്രൊ​ഫൈ​ൽ ചി​ത്രം മാ​റ്റി​യി​രു​ന്നു. ട്വി​റ്റ​റി​ൽ ഏ​റെ ഫോ​ളോ​വേ​ഴ്​​സു​ള്ള ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ട്വി​റ്റ​ർ അ​ക്കൗ​ണ്ട്​ തു​ട​ങ്ങി​യ​ ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ പ്രൊ​ഫൈ​ൽ ചി​ത്രം മാ​റ്റി​യ​ത്.

പൊ​ലീ​സ്, ആ​ർ.​ടി.​എ, ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, എ​യ​ർ​പോ​ർ​ട്ട്, ഐ.​സി.​എ, സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ, ആ​രോ​ഗ്യ​വ​കു​പ്പ്, സ്​​മാ​ർ​ട്ട്​ ദു​ബൈ, സേ​വ, ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളെ​ല്ലാം പ്രൊ​ഫൈ​ൽ ചി​ത്രം ഇ​ക്കു​റി​യും മാ​റ്റി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National leaders
News Summary - Congratulations to Hope Prob: National leaders who changed profile picture.
Next Story