മികച്ച സേവനത്തിന് പിന്നില്‍ ജീവനക്കാരുടെ കാര്യക്ഷമതയെന്ന് റാക് പൊലീസ് മേധാവി
text_fieldsറാസല്‍ഖൈമ: ഉദ്യോഗസ്ഥ-മേധാവികള്‍ക്ക് ഒപ്പംനിന്ന് കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ജീവനക്കാരാണ് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭിക്കുന്നതിന് പിന്നിലെന്ന് റാക് പൊലീസ് മേധാവി ബ്രിഗേഡിയര്‍ അലി അബ്ദുല്ല അല്വാന് നുഐമി അഭിപ്രായപ്പെട്ടു. റാസല്‍ഖൈമയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സേവന മികവു തെളിയിച്ച ജീവനക്കാര്‍ക്ക് ആദരമര്‍പ്പിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെയും ജീവനക്കാരുടെയും സേവനം വിലമതിക്കാനാകില്ല. ഇവരുടെ ആത്മാര്‍ഥതയും കാര്യക്ഷമതയുമാണ് സമൂഹത്തിെൻറയും രാജ്യത്തിെൻറയും കരുത്ത്. തൊഴിലിടങ്ങളില്‍ നവീന ആശയങ്ങള്‍ അവതരിപ്പിക്കുകയും പുതിയ സങ്കേതങ്ങള്‍ സ്ഥാപിച്ച് വേഗത്തില്‍ സേവനം ലഭ്യമാക്കുകയും ചെയ്യണം. ബോധവത്കരണവും പരിശീലന സൗകര്യവും ഉറപ്പാക്കി തൊഴിലാളികളെയും ജീവനക്കാരെയും പരിശീലിപ്പിക്കുന്നത് രാജ്യത്തിന് കരുത്താകുമെന്നും അലി അബ്ദുല്ല പറഞ്ഞു. റാക് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രശസ്തി ഫലകവും സാക്ഷ്യപത്രവും വിതരണം ചെയ്തു. ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.