ചിത്രരചന മത്സര വിജയികളെ അനുമോദിച്ചു
text_fieldsചിത്രരചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
ദുബൈ: കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. കോളജ് അലുംനി അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച ചിത്രരചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചാപ്റ്റർ പ്രസിഡൻറ് ഷാജി അബ്ദുൽകാദർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി രമേശ് നായർ ചെന്ത്രാപ്പിനി, സെക്രട്ടറി ഷാജഹാൻ കരുവന്നൂർ, ട്രഷറർ അഷ്‌റഫ് കൊടുങ്ങല്ലൂർ, അസി. ട്രഷറർ നിലേഷ് വിശ്വനാഥൻ, ബാബു കൊമ്പൊടി, സലിം ബഷീർ, ദാവൂദ് പടിയത്ത്, ഷാജു ജോർജ് എന്നിവർ ആശംസ നേർന്നു. ഹൃദയ സിജിൻ, സാമിൽ സലിം, ഷെസ ലൈനാബ് (ജൂനിയർ), ധനഞ്ജയ്, ആര്യൻ അജിത്, ആൽഡ്രിൻ പി.മോഹൻ (സബ് ജൂനിയർ) ഫാത്തിമ ഹന, അതിശ്രീ അനിൽ, സിയാന സലിം (സീനിയർ) നേഹ നിലേഷ്, സാന്ദ്ര രമേഷ്, സാംറീൻ ബാബു( സൂപ്പർ സീനിയർ ) വസീല ജഹാൻ, സുമജ ലക്ഷ്മി, രമേഷ് (മുതിർന്നവർ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.