കോൺഗ്രസ് ഓഫിസ് നിർമാണ ഫണ്ട് കൈമാറി
text_fieldsഷാർജ: കോഴിക്കോട് ജില്ല കോൺഗ്രസ് കമ്മിറ്റി നിർമിക്കുന്ന ‘ലീഡർ കെ. കരുണാകരൻ ഭവൻ’ കെട്ടിട നിർമാണ ഫണ്ടിലേക്ക് ഇൻകാസ് ഷാർജ കോഴിക്കോട് ജില്ല കമ്മിറ്റി സമാഹരിച്ച ഫണ്ട് ഷാഫി പറമ്പിൽ എം.പിയുടെ സാന്നിധ്യത്തിൽ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാറിന് ഇൻകാസ് ഷാർജ കോഴിക്കോട് ജില്ലാ പ്രസിഡന്റ് നൗഷാദ് മന്ദങ്കാവ് കൈമാറി.
കോഴിക്കോട് വയനാട് റോഡിൽ 5.5 കോടി രൂപ ചെലവിൽ നാല് നിലകളിലായി 21,000 ചതുരശ്ര അടിയിൽ നിർമിക്കുന്ന കെട്ടിടത്തിൽ ഓഡിറ്റോറിയം, രണ്ട് മിനി ഓഡിറ്റോറിയം, മീഡിയ റൂം, പോഷക സംഘടനകൾക്കും സെല്ലുകൾക്കും പ്രത്യേക ഓഫിസുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.