ജുബൈൽ കിങ് ഫഹദ് പാർക്ക് നിർമാണം അന്തിമഘട്ടത്തിൽ
text_fieldsജുബൈൽ: വിപുലമായി നവീകരിക്കുന്ന ജുബൈൽ കിങ് ഫഹദ് പാർക്കിെൻറ നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ. വിഷൻ 2030െൻറ ഭാഗമായി 12 നഗര സൗന്ദര്യവത്കരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കുന്നത്.
32,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പൂന്തോട്ടമാണ് പാർക്കിലെ മുഖ്യആകർഷണം. കുടുംബങ്ങൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക ഇടങ്ങൾ, കളിസ്ഥലങ്ങൾ, കാൽനട പാതകളുടെ ശൃംഖല, കുട്ടിൾക്ക് മാത്രമായുള്ള കളിസ്ഥലങ്ങൾ, സന്ദർശകർക്കായുള്ള പാർക്കിങ് സ്ഥലങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സന്ദർശകരെ നിയന്ത്രിക്കുന്നതിനും പാർക്കിലേക്ക് എത്തിക്കുന്നതിനും വിവിധ പ്രവേശന കവാടങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പ്രകൃതിഭംഗി ആസ്വദിക്കുന്നതിനും സമയം ചെലവഴിക്കുന്നതിനും പൗരന്മാർക്കും പ്രവാസികൾക്കും അനുയോജ്യമായ രീതിയിലാണ് പാർക്ക് രൂപകൽപന ചെയ്തിരിക്കുന്നത്. രാജ്യത്തിെൻറ സമഗ്രവികസന പദ്ധതിയായ 'വിഷൻ 2030' ആരംഭിച്ചത് മുതൽ അത്തരം വികസന പദ്ധതികളുടെ പ്രവർത്തനം രാജ്യത്തുടനീളം സജീവമാണ്. ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിനും ജുബൈൽ നിവാസികളുടെ ജീവിതനിലവാരം ഉയർത്താനുമുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി.
ഹ്യൂമനൈസേഷൻ ഓഫ് സിറ്റീസ് സംരംഭത്തിെൻറ ഭാഗമായാണ് പാർക്കെന്ന് ജുബൈൽ മേയർ നായിഫ് ബിൻ ഫൈസൽ അൽ-ദുവായിഷ് പറഞ്ഞു. ഈ മാസം അവസാനത്തോെട പൂർണമായും പ്രവർത്തനസജ്ജമാകുമെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.