പ്രവാസികൾക്ക് നിർദേശവുമായി കോൺസുലേറ്റ് - വേണ്ടതും വേണ്ടാത്തതും
text_fieldsദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ പട്ടിക ദുബൈ ഇന്ത്യൻ കോൺസുലേറ്റ് പുറത്തിറക്കി. ചെയ്യാൻ പാടുള്ളതും ഇല്ലാത്തതുമായ കാര്യങ്ങളാണ് പ്രത്യേകം പറഞ്ഞിരിക്കുന്നത്. പ്രവാസി ഭാരതീയ സഹായതാകേന്ദ്ര (പി.ബി.എസ്.കെ) മാണ് 17 നിർദേശങ്ങൾ പുറത്തിറക്കിയത്. സാധാരണ തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ സഹായിക്കുന്ന ഇന്ത്യൻ സർക്കാറിെൻറ ക്ഷേമസംരംഭമാണ് പി.ബി.എസ്.കെ. പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഗണിച്ചും യു.എ.ഇയിൽ കഴിയുന്നത് മികച്ച അനുഭവമാക്കാനും സഹായിക്കുന്നതാണ് നിർദേശങ്ങൾ.
പ്രവാസികൾ ചെയ്യേണ്ടത്
യു.എ.ഇയിലെ നിയമം അറിയുക, പ്രത്യേകിച്ചും തൊഴിൽനിയമം. ഇതിലൂടെ അവകാശങ്ങളും പരിധികളും മനസ്സിലാക്കാം.
പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ്, ആശുപത്രി, എംബസി, കോൺസുലേറ്റ്, ഇന്ത്യൻ അസോസിയേഷനുകൾ എന്നിവയുടെ ഫോൺ നമ്പർ അറിഞ്ഞിരിക്കുക.
ശാരീരിക പീഡനം, ഗാർഹിക പീഡനം എന്നിവ െപാലീസിൽ ഉടൻ റിപ്പോർട്ട് ചെയ്യുക
ജോലിയുമായി ബന്ധപ്പെട്ട പരാതികൾ മാനവ വിഭവശേഷി മന്ത്രാലയത്തിൽ തൊഴിൽ പെർമിറ്റ് റദ്ദാകും മുമ്പ് അറിയിക്കുക.
മെഡിക്കൽ റെക്കോഡുകൾ, പാസ്‌പോർട്ട്-വിസ പകർപ്പ്, വർക്ക് കരാർ, ഫിനാൻഷ്യൽ റെക്കോഡ്, കമ്പനി വിവരങ്ങൾ, താമസ വിലാസം എന്നിവ സൂക്ഷിക്കുകയും വിശ്വസനീയരായ കുടുംബാംഗങ്ങളുമായി പങ്കുവെക്കുകയും ചെയ്യുക.
പണം സ്വീകരിക്കാനും അയക്കാനും നിയമപരമായ സംവിധാനങ്ങൾ ഉപയോഗിക്കുക
ജോലിയുടെ തുടക്കം മുതൽ ഒരു പെൻഷൻ പദ്ധതിയിൽ ഭാഗമാകുക.
നിക്ഷേപിക്കുേമ്പാൾ ഉൽപന്നത്തിെൻറയും ഏജൻറിെൻറയും വിവരങ്ങൾ അറിയുക.
സിം കാർഡ്, പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി, ഇ–മെയിൽ എന്നിവ വഴിയുള്ള തട്ടിപ്പുകളെ സൂക്ഷിക്കുകയും അറിയുകയും ചെയ്യുക.
യു.എ.ഇയിലും ഇന്ത്യയിലും കവറേജ് ലഭിക്കുന്ന, ഗുരുതര രോഗ ചികിത്സയടക്കം ഉൾപ്പെട്ട മെഡിക്കൽ, ലൈഫ് ഇൻഷുറൻസിൽ ചേരുക
തൊഴിലിനനുസരിച്ച ജീവിതശൈലി നിലനിർത്തുക. പതിവായി വ്യായാമം ചെയ്യുക.
നിയമപരമായ മുൻകരുതലുകൾ സ്വീകരിക്കുക
ചെയ്യാൻ പാടില്ലാത്തത്
മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ മതപരമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുത്. പാരമ്പര്യങ്ങൾ, ആചാരങ്ങൾ, പൈതൃകങ്ങൾ എന്നിവയെ അതിലംഘിക്കരുത്.
നിയന്ത്രണമുള്ള സ്ഥലങ്ങളിൽ ഫോട്ടോ എടുക്കരുത്. വ്യക്തികളുടെ ഫോട്ടോ അനുവാദമില്ലാതെ എടുക്കുകയോ പോസ്റ്റ് ചെയ്യുകയോ അരുത്.
ഒ.ടി.പി, പാസ്വേഡ്, എ.ടി.എം പിൻ എന്നിവ ആരുമായും പങ്കുവെക്കരുത്
പൊതുയിടത്തിൽ മദ്യപിക്കരുത്. ലൈസൻസുള്ള പ്രത്യേകം നിജപ്പെടുത്തിയ സ്ഥലങ്ങളിൽ മാത്രമാണ് ഇതിനനുമതി.
സ്പോൺസറുടെ അടുത്തുനിന്ന് ഓടിപ്പോകരുത്. മന്ത്രാലയത്തിെൻറ 80060 എന്ന നമ്പറിലോ ഇന്ത്യ എംബസി, കോൺസുലേറ്റ് എന്നിവിടങ്ങളിലോ അറിയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.