Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉപഭോക്​താക്കൾ പഴയ...

ഉപഭോക്​താക്കൾ പഴയ ഉണർവിലേക്ക്​; സാമ്പത്തിക മേഖലയിൽ വളർച്ച

text_fields
bookmark_border
ഉപഭോക്​താക്കൾ പഴയ ഉണർവിലേക്ക്​; സാമ്പത്തിക മേഖലയിൽ വളർച്ച
cancel


ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തി​ൽ വ​ൻ പു​രോ​ഗ​തി

ദു​ബൈ: യു.​എ.​ഇ​യി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ കോ​വി​ഡി​ന്​ മു​മ്പു​ള്ള അ​വ​സ്​​ഥ​യി​ലേ​തി​ന്​ സ​മാ​ന​മാ​യി പ​ണം ചെ​ല​വ​ഴി​ക്ക​ൽ ആ​രം​ഭി​ച്ച​തോ​ടെ സാ​മ്പ​ത്തി​ക രം​ഗ​ത്ത്​ വ​ള​ർ​ച്ച. കോ​വി​ഡ്​ വ്യാ​പ​നം കു​റ​യു​ക​യും വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സാ​ധ​ര​ണ നി​ല​യി​ലാ​വു​ക​യും ചെ​യ്​​ത​തി​നു​ശേ​ഷം ​ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ്​ ചെ​റു​കി​ട മേ​ഖ​ല​യി​ൽ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. റീ​​ട്ടെ​യി​ൽ സാ​മ്പ​ത്തി​ക രം​ഗ​ത്ത്​ ഈ ​വ​ർ​ഷം ​ആ​ദ്യ മൂ​ന്നു​മാ​സ​ത്തേ​ക്കാ​ൾ നാ​ലു​ശ​ത​മാ​നം വ​ള​ർ​ച്ച പി​ന്നീ​ടു​ള്ള മൂ​ന്നു മാ​സ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി. സാ​മ്പ​ത്തി​ക മേ​ഖ​ല സാ​ധാ​ര​ണ നി​ല​യി​ലാ​കു​ന്ന​തി​ന്,​ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്​ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും വാ​ക്​​സി​നേ​ഷ​നും സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും മാ​ജി​ദ്​ അ​ൽ ഫു​ത്തൈം യു.​എ.​ഇ റീ​​​ട്ടെ​യ്​​ൽ ഇ​ക്കോ​ണ​മി റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ഓ​ൺ​ലൈ​ൻ രം​ഗ​ത്തെ വ്യാ​പാ​രം വ​ലി​യ​രീ​തി​യി​ൽ വ​ള​ർ​ച്ച കൈ​വ​രി​ച്ച​താ​യും റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഈ ​വ​ർ​ഷം ആ​ദ്യ മൂ​ന്നു മാ​സ​ത്തേ​ക്കാ​ൾ 17ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ പി​ന്നീ​ട്​ ഉ​ണ്ടാ​യ​ത്. 2019 ആ​ദ്യ ആ​റു​മാ​സ​ങ്ങ​ളി​ലെ ഉ​പ​ഭോ​ക്​​തൃ ചെ​ല​വ​ഴി​ക്ക​ലി​നെ അ​പേ​ക്ഷി​ച്ച്​ 2021ലെ ​ചെ​ല​വ​ഴി​ക്ക​ൽ മൂ​ന്നു ശ​ത​മാ​നം കു​റ​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വി​നോ​ദ മേ​ഖ​ല​യി​ലെ ചെ​ല​വ​ഴി​ക്ക​ലി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ കു​റ​വ്​ കോ​വി​ഡ്​ കാ​ല​ത്തു​ണ്ടാ​യ​ത്. ഫാ​ഷ​ൻ, ഹൈ​പ്പ​ർ/​സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്​ മേ​ഖ​ല​യി​ലും ആ​ഘാ​തം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ട​യി​ൽ യു.​എ.​ഇ റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ലു​ട​നീ​ളം പോ​സി​റ്റി​വ് പ്ര​വ​ണ​ത​ക​ൾ ദൃ​ശ്യ​മാ​ണെ​ന്നും ചി​ല മേ​ഖ​ല​ക​ളി​ൽ മ​ഹാ​മാ​രി​ക്ക്​ മു​മ്പു​ള്ള ത​ല​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​ൽ ഗ​ണ്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ച്ച​താ​യും റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ട മാ​ജി​ദ്​ അ​ൽ ഫു​ത്തൈം ഹോ​ൾ​ഡി​ങ്​ സി.​ഇ.​ഒ അ​ലൈ​ൻ ബെ​ജ്ജാ​നി പ​റ​ഞ്ഞു. യു.​എ.​ഇ സ​ർ​ക്കാ​റും വി​വി​ധ പ്രാ​ദേ​ശി​ക അ​ധി​ക​ൃ​ത​രും വാ​ക്​​സി​നേ​ഷ​ൻ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന്​ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ ഇ​തി​ന്​ കാ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ടൂ​റി​സം മേ​ഖ​ല​യി​ലും പ​തി​യെ​ മു​ന്നേ​റ്റം ഉ​ണ്ടാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. രാ​ജ്യ​ത്തെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം കൂ​ടി​യി​ട്ടി​ല്ലെ​ങ്കി​ലും, എ​ത്തു​ന്ന​വ​ർ കൂ​ടു​ത​ൽ കാ​ലം തു​ട​രു​ന്ന​താ​ണ്​ കാ​ണി​ക്കു​ന്ന​തെ​ന്ന്​ റി​പ്പോ​ർ​ട്ട്​ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:economic growth
News Summary - Consumers return to the old awakening; Growth in the economic sector
Next Story