ലോകത്തിലെ ഏറ്റവും വലിയ കണ്ടയിനർ കപ്പൽ ഷാർജയിലെത്തി
text_fieldsഷാർജ: ഗൾഫ് പ്രവാസത്തിെൻറ ചരിത്രം പേറുന്ന ഖോർഫക്കാൻ തുറമുഖത്ത് ലോകത്തിലെ ഏറ്റവും വലിയ കണ്ടയിനർ കപ്പലെത്തി. ഫ്രാൻസിൽ നിന്നുള്ള സി.എം.എ സി.ജി.എം കമ്പനിയുടെതാണ് കപ്പൽ. 7000 കണ്ടയിനറുകളാണ് കപ്പലിൽ ഉണ്ടായിരുന്നതെന്ന് തുറമുഖ അതോറിറ്റി പറഞ്ഞു. ബെൽജിയത്തിൽ നിന്ന് യാത്ര പുറപ്പെട്ട കപ്പൽ ഈജിപ്തിലെ സൂയസ് കനാൽ വഴിയാണ് ഷാർജയിലെത്തിയതെന്ന് ഖോർഫക്കാൻ തുറമുഖ അഡ്മിനിസ്േട്രറ്റീവ് അഫയേഴ്സ് ഡയറക്ടർ താരിഖ് ആൽ ഹമ്മാദി പറഞ്ഞു. കപ്പൽ വൈകാതെ മലേഷ്യയിലേക്ക് തിരിക്കും.
തുറമുഖത്ത് ഇത്രയും വലിയ ചരക്ക് കപ്പൽ എത്തുന്നത് ആദ്യമായാണ്. യു.എ.ഇയുടെ തന്ത്രപ്രധാനമായ തുറമുഖങ്ങളിൽ പ്രഥമ സ്ഥാനമുണ്ട് ഖോർഫക്കാന്. ഹോർമൂസ് കടലിടുക്കിൽ ഇറാൻ ഭാവിയിൽ എന്ത് പ്രതിബന്ധങ്ങൾ തീർത്താലും യു.എ.ഇയുടെ ചരക്ക് നീക്കത്തിന് യാതൊരു തടസവും സൃഷ്ടിക്കാനാവില്ല. ഹോർമൂസിന് പുറത്ത് സ്ഥിതി ചെയ്യുന്ന തുറമുഖമാണിത്. ഖോർഫക്കാൻ ടെർമിനൽ (കെ.സി.ടി) നേടിയ ആഗോള ബഹുമതിയുടെ വ്യക്തമായ സൂചനയാണിതെന്ന് ആൽ ഹമ്മാദി കൂട്ടിച്ചേർത്തു.
ആധുനിക സംവിധാനങ്ങൾ, സുരക്ഷാമാനദണ്ഡങ്ങൾ എന്നിവക്ക് വലിയ പരിഹണനയാണ് ഷാർജ പോർട്ട് അതോറിറ്റി നൽകുന്നത്. ചരക്ക് നീക്കത്തിന് പുറമെ, വിനോദ സഞ്ചാര ഭൂപടത്തിലും തുറമുഖത്തിന് പ്രധാന പങ്കുണ്ട്. അറേബ്യൻ ഗൾഫ്, ഇന്ത്യൻ ഉപ ഭൂഖണ്ഡം, ഒമാൻ ഉൾക്കടൽ, കിഴക്കൻ ആഫ്രിക്കൻ വിപണികൾ എന്നിവക്കായി ഏറ്റവും പ്രാധാന്യം അർഹിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കെ.സി.ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.