അവശ്യവസ്തുക്കളുടെ വില വർധനവിന് നിയന്ത്രണം
text_fieldsഅബൂദബി: ഒമ്പത് അവശ്യ ഉൽപന്നങ്ങളുടെ തുടർച്ചയായ വില വർധനവിന് നിയന്ത്രണമേർപ്പെടുത്തി യു.എ.ഇ സർക്കാർ. തുടർച്ചയായി വില കൂട്ടാന്‍ ചില്ലറ വിൽപനക്കാര് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.
കൂടാതെ അടിസ്ഥാന ഉൽപന്നങ്ങള്ക്ക് തുടര്‍ച്ചയായി വില വര്‍ധിപ്പിക്കുകയാണെങ്കില്‍ കുറഞ്ഞത് ആറ് മാസത്തെ ഇടവേളയെങ്കിലും ഉണ്ടായിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. പുതിയ മാറ്റങ്ങള്‍ ജനുവരി രണ്ടുമുതല്‍ പ്രാബല്യത്തിലാകും. അരി, മുട്ട, പാചകയെണ്ണ, പാലുൽപന്നങ്ങള്, പഞ്ചസാര, കോഴി, പയര്‍വര്‍ഗങ്ങള്‍, ഗോതമ്പ്, റൊട്ടി തുടങ്ങി അടിസ്ഥാന വസ്തുക്കളുടെയൊന്നും വില അനുമതിയില്ലാതെ വര്‍ധിപ്പിക്കാനാവില്ല.
പുതിയ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, അവശ്യ ഉപഭോക്തൃ വസ്തുക്കളുടെ വിതരണക്കാര്‍, ചില്ലറ വ്യാപാരികള്‍, ഡിജിറ്റല്‍ വ്യാപാരികള്‍, യു.എ.ഇയിലെ ഉപഭോക്താക്കള്‍ എന്നിവരെല്ലാം പുതിയ നയം നടപ്പാക്കണം. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ പ്രത്യേക സംഘത്തെ നിയമിച്ചു.
പുതിയ നയപ്രകാരം സുതാര്യത ഉറപ്പാക്കാന്‍ റീട്ടെയില്‍ സ്റ്റോറുകളില്‍ വിലകള്‍ പ്രദര്‍ശിപ്പിക്കണം. ശുചീകരണ ഉൽപന്നങ്ങളുടെ ഉള്‍പ്പെടെ ഏതൊരു ഉൽപന്നത്തിന്റെയും വില വര്ധിപ്പിക്കണമെങ്കിലും സാമ്പത്തിക മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് മന്ത്രാലയം അണ്ടര്‍സെക്രട്ടറി അബ്ദുല്ല അഹമ്മദ് അല്‍ സാലിഹ് പറഞ്ഞു. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും പുതിയ നയം ബാധകമായിരിക്കും.
അനധികൃത വിൽപനരീതി ഇല്ലാതാക്കി വിപണി സ്ഥിരത ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഇതിലൂടെ ഉൽപന്നങ്ങളുടെ ഗുണനിലവാരം നിലനിര്‍ത്തും. ചില്ലറ വ്യാപാരികള്‍, ഓണ്‍ലൈന്‍ വ്യാപാരികള്‍, മറ്റ് വിതരണക്കാര്‍ എന്നിവര്‍ക്കിടയില്‍ സന്തുലിതാവസ്ഥയുണ്ടാക്കും.
ഏകപക്ഷീയമായ വിലവര്‍ധന തടയാനും പുതിയ നയം സഹായകരമാകും. ഏതൊരു നിയമലംഘനങ്ങള്‍ക്കെതിരെയും ഉപഭോക്താക്കള്‍, വിതരണക്കാര്‍, ചില്ലറ വ്യാപാരികള്‍ എന്നിവര്‍ക്ക് പരാതി നല്‍കാനുള്ള അവകാശമുണ്ടെന്നും അല്‍ സാലിഹ് വിശദീകരിച്ചു.
ഉൽപാദകര്ക്കും ഉപഭോക്താക്കള്‍ക്കും വിതരണക്കാര്‍ക്കും ഒരുപോലെ ഗുണകരമായ നയമാണ് ജനുവരി മുതല്‍ പ്രാബല്യത്തിലാവുക. ഉൽപന്നങ്ങളുടെ വിലനിരക്കുകള്‍ ന്യായമാണെന്ന് ഉറപ്പാക്കുകയും വില നിശ്ചയിക്കുന്നതിലെ അശാസ്ത്രീയത തടയുകയുമാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.