Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് സ്വ​കാ​ര്യ...

റാ​ക് സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​ടെ നി​യ​ന്ത്ര​ണം നോ​ള​ജ് വ​കു​പ്പി​ന്

text_fields
bookmark_border
റാ​ക് സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​ടെ നി​യ​ന്ത്ര​ണം നോ​ള​ജ് വ​കു​പ്പി​ന്
cancel


റാ​സ​ല്‍ഖൈ​മ: റാ​സ​ല്‍ഖൈ​മ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​ടെ നി​യ​ന്ത്ര​ണാ​ധി​കാ​രം റാ​സ​ല്‍ഖൈ​മ ഡി​പ്പാ​ര്‍ട്ട്മെ​ന്‍റ് ഓ​ഫ് നോ​ള​ജി (റാ​ക്​ ഡോ​ക്)​ന്​​ കൈ​മാ​റി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. എ​മി​റേ​റ്റി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ പു​തി​യ പ​രി​ഷ്ക​ര​ണ​ങ്ങ​ള്‍ക്ക് വ​ഴി​വെ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം വെ​ള്ളി​യാ​ഴ്ച വാ​ർ​ത്ത ഏ​ജ​ന്‍സി​യാ​യ ‘വാം’ ​ആ​ണ് പു​റ​ത്തു​വി​ട്ട​ത്. ഈ ​അ​ക്കാ​ദ​മി​ക് വ​ര്‍ഷാ​വ​സാ​ന​ത്തോ​ടെ ഘ​ട്ടം ഘ​ട്ട​മാ​യി റാ​സ​ല്‍ഖൈ​മ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ന്ന ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ റാ​ക് നോ​ള​ജ് ഡി​പ്പാ​ർ​ട്മെ​ന്‍റും മി​നി​സ്ട്രി ഓ​ഫ് എ​ജു​ക്കേ​ഷ​നും ഒ​പ്പു​വെ​ച്ചു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍സ്, ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജ്മെ​ന്‍റ്-​ഉ​പ​ഭോ​ക്തൃ ബ​ന്ധം, ഗു​ണ​നി​ല​വാ​രം ഉ​റ​പ്പ് വ​രു​ത്ത​ൽ, സ​ര്‍വ​ത​ല​ങ്ങ​ളെ​യും ഉ​ള്‍ക്കൊ​ള്ളു​ന്ന വി​ദ്യാ​ഭ്യാ​സ ത​ന്ത്ര-​ന​യ​ങ്ങ​ള്‍ തു​ട​ങ്ങി നാ​ല് സു​പ്ര​ധാ​ന വ​കു​പ്പു​ക​ള്‍ ഉ​ൾ​ച്ചേ​ര്‍ന്ന​താ​യി​രി​ക്കും റാ​ക് നോ​ള​ജ് വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍ത്ത​നം. സ​മ​ഗ്ര സം​വി​ധാ​നം സു​സ​ജ്ജ​മാ​ക്കു​ന്ന​തി​ന് വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കും.

വി​ദ്യാ​ഭ്യാ​സ സേ​വ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ സ്വീ​ക​രി​ച്ച് ‘പു​തി​യ സ​മീ​പ​നം’ സ്വീ​ക​രി​ക്കു​ന്ന​തി​ലും റാ​ക് നോ​ള​ജ് വ​കു​പ്പ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. റാ​സ​ല്‍ഖൈ​മ​യി​ലെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ദ്രു​ത​ഗ​തി​യി​ലു​ള്ള വി​ക​സ​നം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് റാ​ക് ഡോ​ക് ബോ​ര്‍ഡ് അം​ഗം അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ ന​ഖ്ബി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വു​മാ​യു​ള്ള റാ​ക് ഡോ​കി​ന്‍റെ പ​ങ്കാ​ളി​ത്തം എ​മി​റേ​റ്റി​ലെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. നി​ശ്ച​യ​ദാ​ര്‍ഢ്യ​മു​ള്ള വി​ദ്യാ​ര്‍ഥി​ക​ളും അ​വ​രു​ടെ വ്യ​ത്യ​സ്ത ആ​വ​ശ്യ​ങ്ങ​ളും ന​ട​പ്പാ​ക്കി മു​ന്നോ​ട്ട് പോ​കാ​ന്‍ ത​ങ്ങ​ള്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും അ​ന​ല്‍ ന​ഖ്ബി തു​ട​ര്‍ന്നു.

റാ​ക് നോ​ള​ജ് വ​കു​പ്പി​ന് സ​ര്‍വ പി​ന്തു​ണ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ന​ല്‍കു​മെ​ന്ന് അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി റ​ബാ അ​ലി അ​ല്‍ സു​മൈ​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. റാ​ക് നോ​ള​ജ് ഡി​പ്പാ​ർ​ട്മെ​ന്‍റു​മാ​യും പ്രാ​ദേ​ശി​ക വ​കു​പ്പു​ക​ളു​മാ​യും ക്രി​യാ​ത്മ​ക​മാ​യ സ​ഹ​ക​ര​ണം വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഉ​റ​പ്പ് വ​രു​ത്തും. വി​വി​ധ പാ​ഠ്യ​പ​ദ്ധ​തി​ക​ളി​ല്‍ 107 പൊ​തു-​സ്വ​കാ​ര്യ സ്കൂ​ളു​ക​ളാ​ണ് റാ​സ​ല്‍ഖൈ​മ​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. റാ​സ​ല്‍ഖൈ​മ​യെ ആ​ഗോ​ള പ​ഠ​ന ന​ഗ​ര​ങ്ങ​ളു​ടെ ശൃം​ഖ​ല​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യു​ള്ള പ്ര​ഖ്യാ​പ​നം 2022ല്‍ ​യു​നൈ​റ്റ​ഡ് നേ​ഷ​ന്‍സ് എ​ജു​ക്കേ​ഷ​ന​ല്‍ സ​യ​ന്‍റി​ഫി​ക് ആ​ൻ​ഡ് ക​ള്‍ച്ച​റ​ല്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ (യു​നെ​സ്കോ) ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RAK Private Schools
News Summary - Control of RAK Private Schools by Knowledge Department
Next Story