Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ ശീതീകരിച്ച...

ഷാർജയിൽ ശീതീകരിച്ച നടപ്പാതകൾ ഒരുക്കും –ശൈഖ്​ സുൽത്താൻ

text_fields
bookmark_border
ഷാർജയിൽ ശീതീകരിച്ച നടപ്പാതകൾ ഒരുക്കും –ശൈഖ്​ സുൽത്താൻ
cancel
camera_alt??????? ??????????????????? ??????? (??.??.??) ??????? ????? ???????? ??????? ???? ?????????? ???. ???? ???????? ??? ???????? ?? ??????

ഷാർജ: വീടകങ്ങൾ വായനശാലകളാക്കി സാംസ്​കാരിക വെളിച്ചം പടർത്തുക എന്ന സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ ആഹ്വാനം ലോകശ്രദ്ധനേടിയിരുന്നു. ശീതീകരിച്ച നടപാതകൾ ഒരുക്കി ജനജീവിതം ആരോഗ്യ പൂർണമാക്കാനുള്ള ആഹ്വാനവുമായാണ് സുൽത്താൻ ശനിയാഴ്ച ആരംഭിച്ച ഗ്ലോബൽ നോൺകമ്മ്യൂണിക്കബിൾ ഡിസീസ്​ (എൻ.സി.ഡി) അലയൻസ്​ ഫോറത്തിയത്. യു.എ.ഇയിൽ അഞ്ച് മാസകാലം കൊടും വേനലാണ്. 

ഈ കാലയളവിൽ ജനങ്ങൾ പുറത്തിറങ്ങാൻ തന്നെ കൂട്ടാക്കാറില്ല. അത് കൊണ്ട് വ്യായാമവും മറ്റ് കായിക വിനോദങ്ങളും നഷ്​ടപ്പെടുന്നു. ഇത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായി കണ്ടതിനെ തുടർന്നാണ് ശീതികരിച്ച നടപാതകൾ എന്ന ആശയം ഉയർത്തുന്നതെന്ന് ഡോ.ശൈഖ്​ സുൽത്താൻ ഉദ്ഘാടന പ്രസംഗത്തിൽ എടുത്ത് പറഞ്ഞു.  ഇത്തരം ഫോറങ്ങളെ കുറിച്ച് ജനങ്ങൾക്കൊരു തെറ്റിധാരണയുണ്ട്. അത് നടക്കുന്നു, പിന്നെ മറക്കുന്നു എന്ന് എന്നാൽ അത് തെറ്റായ ധാരണയാണ്. ഇത് പ്രായോഗികമായ പ്രവർത്തനത്തി​െൻറ ഭൂമികയാണ്. പുതിയ പദ്ധതികൾ തുടങ്ങാനും കാലോചിതമായി പൂർത്തിയാക്കാനും പ്രചോദനം ഇവിടെയുള്ളവർ തന്നെയാണ്. ഞങ്ങൾ തുടർന്നും മുന്നോട്ടുപോകും.

മാർഗനിർദേശത്തിന്​  നന്ദി പറഞ്ഞ ​അദ്ദേഹം അടുത്ത വർഷം നാം കണ്ടുമുട്ടുമ്പോൾ   മാർഗ്ഗനിർദ്ദേശത്തി​​െൻറ ഫലങ്ങൾ ദൃശ്യമാകുമെന്നും വ്യക്​തമാക്കി. ഫ്രണ്ട്സ്​ ഓഫ് കാൻസർ പേഷ്യൻറ്​സ്​ ഡയറക്ടർ ബോർഡ് ചെയർപേഴ്സൺ സൗസാൻ ജാഫർ  എൻ.സി.ഡി അലയൻസ്​ ഫോറത്തി​െൻറ പുരോഗതി വിശദീകരിച്ചു. ജീവിത ശൈലി രോഗങ്ങൾ ലോകമാകെ പടർന്ന് പന്തലിക്കു​േമ്പാൾ 2025ൽ ലോകജനസംഖ്യയുടെ മൂന്നിലൊന്ന് പൊണ്ണത്തടിയൻമാരായി മാറുന്ന സ്​ഥിതിയാണെന്ന്​  അലയൻസ്​പ്രസിഡൻറ്​  ജോസ്​ ലൂയിസ്​ കാസ്​േട്രാ പറഞ്ഞു. പ്രമേഹ രോഗികളുടെ എണ്ണം 500 ദശലക്ഷം കവിയും. 320 ദശലക്ഷം പേർക്ക് ജീവഹാനി സംഭവിക്കാൻ ജീവിത ശൈലി വഴിവെക്കുമെന്നും അവർ ഓർമിപ്പിച്ചു. 120 ദശലക്ഷം പേരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ സാധിക്കും. എന്നാൽ അതിന് രാഷ്ട്രങ്ങളുടെ കരുതൽ നിക്ഷേപത്തിൽ നിന്ന് വൻ തുക ചിലവഴിക്കേണ്ടി വരുമെന്നും ഫോറെ വിലയിരുത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjahgulf newsmalayalam newscooling footpath
News Summary - cooling footpath in Sharjah
Next Story