സ്ഥിതി വിവരക്കണക്കുകളുടെ ഏകോപനം; സ്റ്റാറ്റിസ്റ്റിക്സ് സെന്ററും റാക് പൊലീസും ധാരണയിൽ
text_fieldsറാസല്‍ഖൈമ: എമിറേറ്റിലെ സ്ഥിതി വിവരക്കണക്കുകള്‍ സംബന്ധിച്ച ഏകോപനത്തിനായി സംയുക്ത സഹകരണത്തിന് റാക് സ്റ്റാറ്റിസ്റ്റിക്സ് സെന്ററും റാക് പൊലീസും. ഇതിന്റെ ഭാഗമായി റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്വാന് അല്‍ നുഐമിയും റാക് സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ നജ്വ നജീബ് യാക്കൂബും ധാരണപത്രത്തില്‍ ഒപ്പുവെച്ചു.
റാസല്‍ഖൈമയിലെ സുരക്ഷാ പദ്ധതികളെ പിന്തുണക്കുന്നതിലും മികച്ച സംവിധാനങ്ങളാക്കി മാറ്റുന്നതിനും സ്റ്റാറ്റിസ്റ്റിക്കല്‍ സൊലൂഷനുകളും നൂതന ഡാറ്റാ സയന്‍സ് ടെക്നിക്കുകളും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അലി അബ്ദുല്ല അഭിപ്രായപ്പെട്ടു.
സമൂഹ സുരക്ഷക്കായുള്ള ഘടകങ്ങളുടെ ഏകീകരണമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും റാക് പൊലീസ് മേധാവി പറഞ്ഞു. കൃത്യവും വിശ്വസനീയവുമായ വിവര കൈമാറ്റത്തിലൂടെ ആഭ്യന്തര മന്ത്രാലയത്തെ പിന്തുണക്കുന്നത് അഭിമാനകരമാണെന്ന് നജ്വ നജീബ് യാക്കൂബ് പറഞ്ഞു. രാജ്യത്തെ സുരക്ഷ-സാമ്പത്തിക-സാമൂഹിക നയങ്ങള്‍ രൂപവത്കരിക്കുന്നതിന് സ്ഥിതി വിവരക്കണക്കുകളുടെ പ്രാധാന്യം വലുതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.