കോപ് 28 ഉച്ചകോടി: മതനേതാക്കളുടെ സമ്മേളനം ഒക്ടോബർ ആറിന്
text_fieldsദുബൈ: കോപ് 28 കാലാവസ്ഥ ഉച്ചകോടിക്ക് മുന്നോടിയായി അടുത്ത മാസം ആറിന് അബൂദബിയിൽ മതനേതാക്കളുടെ ആഗോള സമ്മേളനം നടക്കും.
കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ വിശ്വാസി സമൂഹങ്ങളുടെ പങ്ക് ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടാണ് സമ്മേളനം.യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് ആണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
കോപ് 28 പ്രസിഡൻസി, യുനൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാം, കത്തോലിക്കാ സഭ എന്നിവയുടെ സഹകരണത്തോടെയാണ് ഇത്. കാലാവസ്ഥ പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതിൽ നേതാക്കളുടെ ധാർമിക ഉത്തരവാദിത്തങ്ങൾ, വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള സഹകരണം, സുസ്ഥിര വികസനത്തിൽ താഴേത്തട്ടിലുള്ള സമൂഹങ്ങളെ ഉൾപ്പെടുത്തുന്നതിനുള്ള വഴികൾ എന്നിവ ഉച്ചകോടി ചർച്ച ചെയ്യും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.