കോപ്28 പ്രസിഡന്റ് പാക് പ്രധാനമന്ത്രിയെ കണ്ടു
text_fieldsദുബൈ: ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ്28ന്റെ നിയുക്ത പ്രസിഡന്റും യു.എ.ഇയുടെ വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രിയുമായ സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബിർ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ സന്ദർശിച്ചു. ഇസ്ലാമാബാദിലെത്തിയ അദ്ദേഹം പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പാകിസ്താനിൽ പുനരുപയോഗ ഊർജ പദ്ധതി വികസിപ്പിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും യു.എ.ഇ സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച സഹകരണ കരാറിലും ഇരുവരും ഒപ്പുവെച്ചു.
2030ഓടെ പുനരുപയോഗ ഊർജശേഷി മൂന്നിരട്ടിയായി വർധിപ്പിക്കുക, കാലാവസ്ഥ വ്യതിയാന നഷ്ടപരിഹാര ഫണ്ട്, കാലാവസ്ഥ വ്യതിയാനത്തിന് പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ തേടുക തുടങ്ങി കോപ്28ൽ ചർച്ചചെയ്യേണ്ട പ്രധാന അജണ്ടകൾ സംബന്ധിച്ചും ഇവരുവരും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.