മനം നിറക്കും പവിഴ ദ്വീപുകള്‍
text_fieldsനിക്ഷേപകരും സഞ്ചാരികളും ഒരു പോലെ ഇഷ്ടപ്പെടുന്നയിടമാണ് റാസല്‍ഖൈമയിലെ അല്‍ മര്‍ജാന്‍ ഐലൻറ്. നാലര കി.മീറ്ററോളം കടല്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ പവിഴ ദ്വീപുകള്‍. പൂര്‍ണമായും മനുഷ്യ നിര്‍മിതമായ പവിഴ ദ്വീപുകള്‍ക്ക് ബ്രീസ്, ട്രഷര്‍, ഡ്രീം, വ്യൂ എന്നിങ്ങനെയാണ് നാമകരണം ചെയ്തിരിക്കുന്നത്. 2.8 ലക്ഷം ചതുരശ്ര വിസ്തൃതിയുള്ള പ്രദേശം റാസല്‍ഖൈമയുടെ റവന്യൂ നേട്ടത്തിെൻറ മുഖ്യ സ്രോതസാണ്. റാക് ടൂറിസം വികസന വകുപ്പിെൻറ മേല്‍നോട്ടത്തില്‍ അല്‍ മര്‍ജമാന്‍ ഐലൻറിലെ നിര്‍മാണ പ്രവൃത്തികള്‍ പരിസ്ഥിതി സൗഹൃദ പദ്ധതികളാണ്. മെട്രോ പൊളിറ്റന്‍ ടൗണ്‍ഷിപ്പായ ഈ ദ്വീപ് പ്രദേശം ലോക സഞ്ചാരികള്‍ക്കൊപ്പം തദ്ദേശീയരുടെയും ഇഷ്ടകേന്ദ്രമാണ്.
മുഖ്യ കവാടം ഉള്‍പ്പെടുന്നതാണ് ബ്രീസ് ദ്വീപ്. ഹില്‍ട്ടണ്‍, റിക്സോസ് ബാബല്‍ ബഹര്‍, ഡബിള്‍ ട്രീ തുടങ്ങിയ എണ്ണം പറഞ്ഞ ആഢംബര ഹോട്ടലുകൾ ഇവിടെയുണ്ട്. 2000 മീറ്ററോളം വരുന്ന വാട്ടര്‍ ഫ്രണ്ടേജ്, ദൈര്‍ഘ്യമുള്ള നടപ്പാത, സൈക്കിള്‍ സവാരിക്കുള്ള സൗകര്യവും കുട്ടികള്‍ക്കായുള്ള കളി സ്ഥലവും ബ്രീസ് ദ്വീപിലുള്പ്പെടുന്നു. കിലോ മീറ്ററുകള്‍ നീളമുള്ള കോണ്‍ക്രീറ്റ് നടപ്പാതയുണ്ട് ട്രഷര്‍ ദ്വീപിൽ. ലോകോത്തര ബീച്ച് ക്ലബ്, വിൽപനക്കും കാഴ്ചക്കുമായുള്ള കരകൗശല വസ്തുക്കളുടെ ശേഖരം എന്നിവയുള്‍ക്കൊള്ളുന്നതാണ് ഡ്രീം ദ്വീപ്. റിസോര്‍ട്ടുകള്‍, താമസ കേന്ദ്രങ്ങള്‍, ചില്ലറ വില്‍പ്പന കേന്ദ്രവും റസ്റ്റോറൻറുകളും പ്രവര്‍ത്തിക്കുന്നയിടമാണ് വ്യൂ ദ്വീപ്.
അധികൃതര്‍ സ്വതന്ത്ര വ്യാപാര മേഖലക്ക് നല്കുന്ന പ്രോല്‍സാഹനമാണ് ആളും അര്‍ഥവും ഇല്ലാതെ കിടന്നിരുന്ന ഈ മേഖലയെ ആഗോള തലത്തില്‍ കീര്‍ത്തി കേട്ട പ്രദേശമാക്കിയത്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ നിർദേശങ്ങള്‍ക്കനുസൃതമായ വികസന നിര്‍മാണ പ്രവൃത്തികളാണ് അല്‍ മര്‍ജാന്‍ ഐലൻറ് കേന്ദ്രീകരിച്ച് നടക്കുന്നത്. റാക് വിനോദ വികസന വകുപ്പിെൻറ ആസ്ഥാനവും ഇവിടെയാണ്. നിലവില്‍ പവിഴ ദ്വീപുകളിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറികള്‍ 1600ലേറെ വരും.
രണ്ടായിരത്തിലേറെയുള്ള റസിഡന്‍ഷ്യല്‍ യൂനിറ്റ് 2025ഓടെ 2,400ലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പര്‍വ്വത നിരകളും മരുഭൂമിയും കടല്‍ തീരവും നിരപ്പായ സമതലവുമുള്ക്കൊള്ളുന്ന അതുല്യ ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമായ റാസല്‍ഖൈമയെ ആസ്വദിക്കാനെത്തുന്നവരെ ലോകോത്തര പഞ്ചനക്ഷത്ര താമസ സൗകര്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കിയാണ് പവിഴ ദ്വീപുകള്‍ സ്വീകരിക്കുന്നത്. രാജ്യത്തിെൻറ യശസ് ഉയര്‍ത്തിയും സന്ദര്‍ശകരുടെ മനം നിറച്ചുമുള്ള അല്‍ മര്‍ജാന്‍ ഐലൻറിെൻറ ജൈത്രയാത്ര നിക്ഷേപകര്‍ക്കും സംതൃപ്തി നല്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.