യു.എ.ഇയിൽ ഇന്ത്യക്കാരന് കൊറോണ
text_fieldsദുബൈ: യു.എ.ഇയിൽ ഒരാൾക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധയേറ്റ ഒരാളുമായി ഇടപഴകിയ ഇന്ത്യക്കാരനാണ ് ഇപ്പോൾ രോഗം കണ്ടെത്തിയതെന്ന് ആരോഗ്യ^രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചതായി യു.എ.ഇ വാർത്ത ഏജൻസി വാം വ്യ ക്തമാക്കി. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയുള്ളവരുടെ എണ്ണം എട്ടായി. രോഗം ബാധിച്ച 78കാരിയായ ചൈനീസ് സ്വദേശിനി പൂർണ സുഖം പ്രാപിച്ചതായി കഴിഞ്ഞ ദിവസം മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
റിപ്പോർട്ട് ചെയ്യപ്പെട്ട എട്ടുകേസുകളിൽ ഏഴുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അവശേഷിക്കുന്നയാൾ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലും പരിചരണത്തിലുമായി െഎ.സി.യുവിലാണെന്നും അധികൃതർ അറിയിച്ചു.
പരിശോധനകൾ, നിരീക്ഷണം തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും ജനം ആശങ്കപ്പെടേണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. ആരോഗ്യകരമായ ജീവിതശീലങ്ങൾ പ്രാവർത്തികമാക്കുകയും രോഗങ്ങൾ പടരാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും വേണമെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.