കൊറോണെയപ്പോലെ അപകടകാരികളാണ് ഇൗ തട്ടിപ്പുകാർ
text_fieldsദുബൈ: േലാകം മുഴുവൻ ഒരു മഹാമാരിയിൽനിന്ന് കരകയറാനുള്ള തന്ത്രങ്ങൾ ആരായുകയാണ്. ഉറക്കമൊഴിച്ചു കാവൽ നിൽക്കുകയാണ് ആരോഗ്യപ്രവർത്തകർ. മരുന്നു കണ്ടുപിടിച്ച് ലോകത്തെ ഇൗ ഭീതിയിൽനിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. നാടിന് രോഗം പടരാതിരിക്കാൻ മക്കളെയും മാതാപിതാക്കളെയും പിരിഞ്ഞ് ഏകാന്തജീവിതം നയിക്കുകയാണ് നൂറുകണക്കിനാളുകൾ. എന്നാൽ ഇൗ സമയവും മറ്റുള്ളവെൻറ സമ്പത്ത് എങ്ങനെ തട്ടിയെടുക്കണം എന്ന ചിന്തമാത്രമായിക്കഴിയുകയാണ് കുറെ ക്രൂരഹൃദയങ്ങൾ. ലോകത്തിന് എന്തു സംഭവിച്ചാലും കുഴപ്പമില്ല, ഞങ്ങൾക്ക് സമ്പത്ത് കൈക്കലാക്കണം എന്നുമാത്രമാണ് അവരുടെ മോഹം. സമ്പത്തുണ്ടാക്കുക എന്നത് മോശം കാര്യമല്ല, പക്ഷേ അപരെൻറ അധ്വാനത്തിെൻറ ഫലം തട്ടിയെടുക്കുക എന്നതിനേക്കാൾ മോശമായ ഒരു കാര്യവുമില്ല.
ഇമിഗ്രേഷൻ വകുപ്പിൽ നിന്നാണെന്നും യു.എ.ഇ സെൻട്രൽ ബാങ്കിൽ നിന്നാണെന്നുമെല്ലാം അവകാശപ്പെട്ട് നിരവധി വ്യാജ സന്ദേശങ്ങളാണ് ഒാരോ ദിവസവും ആളുകളിൽ എത്തിച്ചേരുന്നത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാൻസൽ ആക്കുകയാണെന്നും പണം നഷ്ടപ്പെടാതിരിക്കാൻ ഇൗ നമ്പറിൽ വിളിക്കണമെന്നുമാണ് ഒരു സന്ദേശത്തിൽ പറയുന്നത്. അധ്വാനിച്ച് സമ്പാദിച്ച പണം നഷ്ടപ്പെടുമെന്ന പേടിയിൽ അവർ നൽകുന്ന നമ്പറിൽ വിളിച്ചാൽ നിങ്ങളുടെ ഫോണിലേക്ക് വന്ന എസ്.എം.എസ് അയച്ചു തരണമെന്നാണ് ഇവർ ആവശ്യപ്പെടുക. എസ്.എം.എസ് പറഞ്ഞു കൊടുത്താൽ അതോടെ അക്കൗണ്ടിൽ നിന്ന് വലിയൊരു സംഖ്യ നഷ്ടപ്പെടുകയും ചെയ്യും. മുമ്പും നിരവധി പേരുടെ പണം ഇത്തരത്തിൽ തട്ടിയെടുക്കപ്പെട്ടിരുന്നു. എന്നാൽ, ഇതുപോലൊരു അപകടകരമായ സാഹചര്യത്തിലും ഇൗ തട്ടിപ്പ് നടത്തുന്നവരുടെ മനോഭാവം തിരിച്ചറിയണം. കൊറോണക്കെതിരിൽ എന്നപോലെ, അതിനേക്കാളേറെ ജാഗ്രത പുലർത്തുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.