യു.എ.ഇയിൽ രണ്ടുപേർക്കുകൂടി കൊറോണ
text_fieldsദുബൈ: യു.എ.ഇയിൽ രണ്ടുപേർക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന ്ത്രാലയം അറിയിച്ചു. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം ഏഴായി. ചൈന, ഫിലിപ്പീൻസ് സ്വദേ ശികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ആദ്യ ം ചൈനയിൽനിന്നെത്തിയ ഒരു കുടുംബത്തിലെ നാലുപേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പി ന്നീട് ഒരാളിൽകൂടി വൈറസ് കണ്ടെത്തിയിരുന്നു.
സംശയം തോന്നുന്നവർ ആരോഗ്യപ്രവർത്തകരെ സമീപിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. വൈറസ് പടരാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സർക്കാർ എടുത്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധിച്ചയാൾക്ക് യു.എ.ഇയിൽ ഉന്നത നിലവാരത്തിലുള്ള ചികിത്സ നൽകുന്നുണ്ടെന്നും മന്ത്രാലയം പുറപ്പെടുവിക്കുന്ന വാർത്തകൾ മാത്രമേ വിശ്വസിക്കാവൂ എന്നും യു.എ.ഇയിലെ ഫിലിപ്പീൻസ് എംബസി അറിയിച്ചു.
കൊറോണ: ഫിലിപ്പീൻസ് മാപ്പ് പറഞ്ഞു
ദുബൈ: കൊറോണ വൈറസ് ബാധിച്ച് ഫിലിപ്പീൻസിൽനിന്നുള്ള യുവതി മരിച്ചെന്ന പ്രസ്താവന വിവാദമായതിനെതുടർന്ന് ഫിലിപ്പീൻസ് സർക്കാർ മാപ്പ് പറഞ്ഞു. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെ തുടർന്നാണ് പ്രസ്താവനയിറക്കിയതെന്ന് ഫിലിപ്പീൻസ് ലേബർ സെക്രട്ടറി സിൽവെസ്റ്റർ ബെല്ലോ അറിയിച്ചു.
കൊറോണ ബാധിച്ച് യു.എ.ഇയിൽ ഫിലിപ്പീനോ വീട്ടമ്മ മരിച്ചെന്ന് ലേബർ സെക്രട്ടറി പ്രസ്താവനയിറക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ഇത് വൻതോതിൽ ചർച്ച ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തു. െതാട്ടുപിന്നാലെ വാർത്ത നിഷേധിച്ച് യു.എ.ഇ മന്ത്രാലയവും രംഗത്തെത്തി. രാജ്യത്ത് കൊറോണ ബാധിച്ചവരെല്ലാം സുരക്ഷിതരാണെന്നും കൊറോണമൂലം മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചിരുന്നു. മരണകാരണം ന്യൂമോണിയയാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് ലേബർ സെക്രട്ടറി പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.